Saturday, 23 November 2024

ബ്രിട്ടണിലെ സ്റ്റേറ്റ് പെൻഷൻ പ്രായം 66 വയസായി ഉയർന്നു. സ്റ്റേറ്റ് പെൻഷൻ ഒരാഴ്ചയിൽ 175.2 പൗണ്ട്.

ബ്രിട്ടണിലെ സ്റ്റേറ്റ് പെൻഷൻ പ്രായം 66 വയസായി ഉയർന്നു.1954 ഒക്ടോബർ 6 നും 1960 ഏപ്രിൽ 5 നും ഇടയിൽ ജനിച്ച പുരുഷന്മാർക്കും സ്ത്രീകൾക്കും അവരുടെ 66 മത് ജന്മദിനം മുതൽ പെൻഷൻ ലഭിക്കാൻ തുടങ്ങും. ഇതിനു ശേഷം ജനിച്ചവർക്ക് പെൻഷൻ പ്രായം ഘട്ടം ഘട്ടമായി ഉയർന്ന് 67 ൽ നിന്ന് 68 ആയി മാറും. നിലവിൽ ഒരാഴ്ചയിൽ 175.2 പൗണ്ടാണ് സ്റ്റേറ്റ് പെൻഷനായി ലഭിക്കുന്നത്. എല്ലാ വർഷവും സ്റ്റേറ്റ് പെൻഷന് 2.5 ശതമാനം അല്ലെങ്കിൽ ശരാശരി വരുമാനവുമായി ബന്ധപ്പെട്ട ഇൻഫ്ളേഷൻ നിരക്കിൻ്റെ നിശ്ചിത ശതമാനത്തിനോ തത്തുല്യമായ വർദ്ധന ഉണ്ടാകും. ഫുൾ സ്റ്റേറ്റ് പെൻഷൻ ലഭിക്കാൻ മറ്റു പല മാനദണ്ഡങ്ങൾക്കുമൊപ്പം 35 വർഷം നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ നല്കിയിരിക്കണം.
 

Other News