Wednesday, 22 January 2025

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം അടച്ചിടേണ്ടി വരുന്ന ബിസിനസുകളിലെ സ്റ്റാഫുകൾക്ക് മൂന്നിൽ രണ്ട് ശമ്പളം ഗവൺമെൻ്റ് നല്കുമെന്ന് ചാൻസലർ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം അടയ്ക്കേണ്ടി വരുന്ന ബിസിനസുകളിലെ സ്റ്റാഫുകൾക്ക് മൂന്നിൽ രണ്ട് ശമ്പളം ഗവൺമെൻ്റ് നല്കുമെന്ന് ചാൻസലർ റിഷി സുനാക്ക് വ്യക്തമാക്കി. ഇത് നവംബർ 1 മുതൽ ആറുമാസത്തേയ്ക്കാണ് നടപ്പാക്കുന്നത്. മാസം തോറും മില്യൺ കണക്കിന് പൗണ്ട് ട്രഷറിയ്ക്ക് ഇതുമൂലം ബാധ്യത ഉണ്ടാകും. ഗവൺമെൻ്റ് നിർദ്ദേശമനുസരിച്ച് അടച്ചിടേണ്ടി വരുന്ന ബിസിനസുകൾക്കാണ് സ്കീമനുസരിച്ച് പ്രയോജനം ലഭിക്കുന്നത്. കൊറോണ പ്രതിസന്ധി മൂലം സ്വയം പ്രവർത്തനം നിറുത്തിവയ്ക്കുന്ന ബിസിനസുകൾ ഇതിൻ്റെ പരിധിയിൽ വരുകയില്ല. ജനുവരിയിൽ ഈ സ്കീം റിവ്യൂ ചെയ്യും. ഒരു എംപ്ളോയിയ്ക്ക് പരമാവധി 2,100 പൗണ്ട് വരെ മാസം ഗ്രാൻറായി സ്കീമിലൂടെ ലഭിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയാൽ ഉടൻ തന്നെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ ബിസിനസുകൾക്ക് ഇതിലൂടെ കഴിയും. അടച്ചിടേണ്ടി വരുന്ന ബിസിനസുകൾക്ക് ഗ്രാൻ്റായി മാസം 3,000 പൗണ്ട് ഗവൺമെൻ്റ് നൽകും. 

Other News