Wednesday, 22 January 2025

ജോലിസ്ഥലങ്ങളിലും ഓഫീസുകളിലും ഫേസ് കവറിംഗ് നിർബന്ധമാക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ

ജോലിസ്ഥലങ്ങളിലും ഓഫീസുകളിലും ഫേസ് കവറിംഗ് നിർബന്ധമാക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള അടിയന്തിര നടപടികൾ ഗവൺമെൻറ് സ്വീകരിക്കണമെന്ന് യുകെയിലെ ഡോക്ടർമാരുടെ ട്രേഡ് യൂണിയൻ അഭ്യർത്ഥിച്ചു. ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന നിയന്ത്രണങ്ങൾ പൊതുസമൂഹത്തിൻ്റെ പിന്തുണയോടെ നടപ്പിൽ വരുത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനു ശേഷം ഗവൺമെൻ്റ് ജനങ്ങളോട് ഈറ്റ് ഔട്ട് ടു ഹെൽപ്പ് ഔട്ട് സ്കീമുകളിലടക്കം പങ്കെടുക്കാൻ ആവശ്യപ്പെട്ടതും കൂടുതൽ യാത്ര ചെയ്യാനും വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചതും ഇൻഫെക്ഷൻ നിരക്ക് ഉയരാൻ കാരണമായതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ഡോ. ചാന്ദ് നാഗ്പുൽ വിമർശനമുന്നയിച്ചു. മെഡിക്കൽ ഗ്രേഡ് മാസ്കുകൾ വൈറസിനെ തടയാനായി കൂടുതലായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ വരുമാനമുള്ളവർക്ക് മാസ്കുകൾ സൗജന്യമായി നൽകുന്നതിന് ഗവൺമെൻ്റ് നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

Other News