ഇംഗ്ലണ്ടിലെ പുതിയ ത്രിതല കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വന്നു.
ഇംഗ്ലണ്ടിലെ പുതിയ ത്രിതല കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വന്നു. ത്രിതല നിയന്ത്രണങ്ങളെ മീഡിയം, ഹൈ, വെരി ഹൈ ലെവലുകളായി ഓരോ സ്ഥലങ്ങളിലെയും ഇൻഫെക്ഷൻ നിരക്കനുസരിച്ച് തിരിച്ചിട്ടുണ്ട്. മീഡിയം ലെവലിൽ റൂൾ ഓഫ് സിക്സ്, പബുകൾക്കും ബാറുകൾക്കുമുള്ള 10 PM കർഫ്യൂ എന്നിവ തുടരും. ഹൈ ലെവൽ അലർട്ടിൽ ഇതര ഭവനങ്ങളിലുള്ളവരുമായി ഇൻഡോറുകളിൽ സമ്പർക്കത്തിൽ വരുന്നത് നിരോധിച്ചിട്ടുണ്ട്. വെരി ഹൈ ലെവൽ അലർട്ടിൽ മറ്റൊരു ഭവനത്തിൽ നിന്നുള്ളവരുമായി ഇൻഡോറിലോ പ്രൈവറ്റ് ഗാർഡനിലോ സമ്പർക്കം അനുവദനീയമല്ല. പബുകളും ബാറുകളും അടച്ചിടും. എന്നാൽ ഇവ റെസ്റ്റോറൻ്റുകളായി പ്രവർത്തിക്കാൻ അനുമതിയുണ്ട്.
ലിവർപൂൾ സിറ്റി റീജിയൺ വെരി ഹൈ ലെവൽ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഷോപ്പുകൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവ തുറന്നു പ്രവർത്തിക്കുന്നത് തുടരും. ഇംഗ്ലണ്ടിൻ്റെ ഭൂരിപക്ഷം പ്രദേശങ്ങളും മീഡിയം ലെവൽ നിയന്ത്രണങ്ങളുടെ കീഴിലാണ് വരുന്നത്. നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോർത്ത് വെസ്റ്റിലെ ഭൂരിഭാഗം പ്രദേശങ്ങൾ, മിഡ്ലാൻഡ്സിലെ ചില പ്രദേശങ്ങൾ, വെസ്റ്റ് ആൻഡ് സൗത്ത് യോർക്ക് ഷയർ എന്നിവ ഹൈ അലർട്ടിലാണ് വരുന്നത്.