Wednesday, 22 January 2025

ഒന്നിലേറെ കോവിഡ് വാക്സിനുകൾ അടുത്ത മൂന്നു മുതൽ ആറ് മാസത്തിനുളളിൽ ലഭ്യമാകാൻ സാധ്യതയുണ്ടെന്ന് യുകെ ഗവൺമെൻ്റിൻ്റെ സയൻ്റിഫിക് അഡ്വൈസർ. വാക്സിനേഷനായി ആയിരക്കണക്കിന് എൻഎച്ച്എസ് സ്റ്റാഫുകൾക്ക് ട്രെയിനിംഗ് നല്കും

ഒന്നിലേറെ കോവിഡ് വാക്സിനുകൾ അടുത്ത മൂന്നു മുതൽ ആറ് മാസത്തിനുളളിൽ ട്രയൽ വിജയകരമായി പൂർത്തിയാക്കാൻ സാധ്യതയുണ്ടെന്ന് യുകെ ഗവൺമെൻ്റിൻ്റെ സയൻ്റിഫിക് അഡ്വൈസർ സൂചിപ്പിച്ചു. എന്നാൽ ഇത് വാക്സിനേഷൻ നല്കാനായി ക്രിസ്മസിന് മുൻപ് ലഭ്യമായേക്കില്ല. നവംബർ, ഡിസംബർ മാസങ്ങളിൽ യുകെയിൽ ട്രയൽ ചെയ്തു കൊണ്ടിരിക്കുന്ന വിവിധ വാക്സിനുകളുടെ ഡേറ്റ ലഭ്യമായേക്കാമെന്ന് സയൻ്റിഫിക് അഡ് വൈസറി ഗ്രൂപ്പ് ഫോർ എമർജൻസീസ് കമ്മിറ്റി മെമ്പറായ സർ ജെറമി ഫരാർ പറഞ്ഞു. ന്യൂഇയറാകുമ്പോഴേയ്ക്കും വാക്സിനുകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വാക്സിനുകളുടെ കാര്യത്തിൽ ബ്രിട്ടൻ ഏറ്റവും ശക്തമായ നിലയിലാണെന്ന് സർ ജെറമി പറഞ്ഞു. വാക്സിൻ ടാസ്ക് ഫോഴ്സ് അസാമാന്യമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. മോണോ ക്ളോണൽ ആൻ്റി ബോഡീസ് ഉപയോഗിച്ച് പേഷ്യൻ്റുകളെ ചികിത്സയ്ക്കാനുള്ള നിലയിലേയ്ക്ക് റിസർച്ചർമാർ എത്തുമെന്ന് ആയിരക്കണക്കിന് ജീവനുകൾ ഇതിലൂടെ രക്ഷിക്കാനാകുമെന്നും സർ ജെറമി ഫരാർ പറഞ്ഞു.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ട്രയൽ ചെയ്യുന്ന വാക്സിൻ അടുത്ത വർഷത്തോടെ വൻതോതിൽ നല്കിത്തുടങ്ങാൻ സാധിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ജൊനാതൻ വാൻ റ്റാം പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വാക്സിൻ നല്കുന്നതിനായി ആയിരക്കണക്കിന് എൻഎച്ച്എസ് സ്റ്റാഫുകൾക്ക് ട്രെയിനിംഗ് നല്കും. വിജയകരമായ വാക്സിന് അധികം ദൂരത്തല്ല ബ്രിട്ടനെന്ന് തിങ്കളാഴ്ച നടന്ന എം പിമാരുമായുള്ള ബ്രീഫിംഗിൽ ജൊനാതൻ വാൻ റ്റാം പറഞ്ഞു. ക്രിസ്മസ് കഴിഞ്ഞാലുടൻ തന്നെ വാക്സിൻ നല്കിത്തുടങ്ങാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. ഓക്സ്ഫോർഡ് വാക്സിൻ്റെ മൂന്നാം ഘട്ട റിസൾട്ട് നവംബർ അവസാനത്തോടെ അറിയാനാകും.

 

Other News