Thursday, 19 September 2024

കോവിഡ് ടെസ്റ്റിനുള്ള സാമ്പിളുകൾ ലബോറട്ടറികളിൽ എത്തിക്കുന്നതിന് ഡ്രോൺ സർവീസ് എൻഎച്ച്എസ് ഉപയോഗപ്പെടുത്തും.

കോവിഡ് ടെസ്റ്റിനുള്ള സാമ്പിളുകൾ ലബോറട്ടറികളിൽ എത്തിക്കുന്നതിന് ഡ്രോൺ സർവീസ് എൻഎച്ച്എസ് ഉപയോഗപ്പെടുത്തും. ബ്ളഡ് ടെസ്റ്റ്, പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻറുകൾ എന്നിവ എൻഎച്ച്എസ് ട്രസ്റ്റുകൾക്കിടയിൽ ട്രാൻസ്പോർട്ട് ചെയ്യുന്നതിനും ഡ്രോൺ സർവീസ് നടത്തും. യുകെ സ്പേസ് എജൻസിയുമായി സഹകരിച്ച് 1.3 മില്യൺ പൗണ്ട് ചിലവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രിക് ഡ്രോണുകൾ ഉപയോഗിച്ച് എയർ കോറിഡോർ ഇതിലൂടെ സൃഷ്ടിക്കും. റിമോട്ട് കൺട്രോളിലുള്ള ഡ്രോൺ മിലിട്ടറി ഇൻസ്ട്രക്ടറായിരിക്കും നിയന്ത്രിക്കുക.

എസക്സിലെ ബ്രൂം ഫീൽഡ് ഹോസ്പിറ്റൽ, ബാസിൽഡൺ ഹോസ്പിറ്റൽ, ബാസിൽഡണിലെ പാതോളജി ഫസ്റ്റ് ലബോറട്ടറി എന്നിവയടങ്ങുന്ന എയർ കോറിഡോറിലായിരിക്കും ഡ്രോണിൻ്റെ ആദ്യ ട്രയൽ നടത്തുന്നത്. ഹെൽത്ത് കെയർ ഡ്രോൺ സ്റ്റാർട്ട്അപ്പായ എപിയൻ ആണ് ഈ പ്രോജക്ട് ആസൂത്രണം ചെയ്തിരിക്കുന്നത്. കൊറിയർ വെയിറ്റിംഗ് ടൈം കുറയ്ക്കാനും എൻഎച്ച്എസ് സ്റ്റാഫിനെ ഇത്തരം ജോലികളിൽ നിന്ന് ഒഴിവാക്കാനും ടെസ്റ്റ് സാമ്പിളുകൾ കൈകാര്യം ചെയ്യുന്നതിലൂടെയുള്ള സെക്കണ്ടറി ട്രാൻസ്മിഷൻ കുറയ്ക്കാനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് കരുതുന്നു. 90 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന ഡ്രോണുകളാണ് ട്രയലിൽ ഉപയോഗിക്കുന്നത്. മോശമായ കാലാവസ്ഥയിലും സർവീസ് നടത്താൻ ഈ ഡ്രോണുകൾക്ക് കഴിയും.

Other News