Tuesday, 03 December 2024

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി - ആസ്ട്ര സെനക്ക കോവിഡ് വാക്സിൻ ട്രയലിലെ വോളണ്ടിയർ മരണമടഞ്ഞു. വാക്സിൻ നല്കിയിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. ട്രയൽ തുടരും.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്ര സെനക്കയും സംയുക്തമായി നടത്തുന്ന കോവിഡ് വാക്സിൻ ട്രയലിലെ ഒരു വോളണ്ടിയർ മരണമടഞ്ഞു. ബ്രസീലിൽ നടക്കുന്ന ട്രയലിൽ പങ്കെടുക്കുന്ന റിയോ ഡി ജനീറോ സ്വദേശി 28 കാരനായ ഡോ. ജിയോ പെട്രോ ഫെറ്റോസയാണ് മരണമടഞ്ഞത്. കോവിഡ് ബാധിച്ചാണ് മരണമെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കോവിഡ് ട്രയൽ വാക്സിൻ ഫെറ്റോസയ്ക്ക് നല്കിയിരുന്നില്ലെന്ന് ട്രയൽ സെൻ്റർ വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച വോളണ്ടിയർക്കാണ് മരണം സംഭവിച്ചതെങ്കിൽ ട്രയൽ സസ്പെൻഡ് ചെയ്യേണ്ടി വരുമായിരുന്നെന്ന് വിദഗ്ദർ സൂചിപ്പിച്ചു. ട്രയൽ നിറുത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വ്യക്തമാക്കി.
 

Other News