Wednesday, 22 January 2025

ആൻ്റി വൈറൽ ഡ്രഗായ റെംഡിസിവർ കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കാൻ യു എസ് റെഗുലേറ്റർമാർ അനുമതി നല്കി

ആൻ്റി വൈറൽ ഡ്രഗായ റെംഡിസിവർ കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കാൻ യു എസ് റെഗുലേറ്റർമാർ അനുമതി നല്കി. ഈ ഡ്രഗിൻ്റെ ഉപയോഗം രോഗികളുടെ റിക്കവറി ടൈം ശരാശരി 5 ദിവസം നേരത്തെയാക്കാൻ സഹായകമാണെന്ന് ദി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. വെക്ക്ലറി എന്ന ബ്രാൻഡ് നെയിമിലാണ് റെംഡിസിവർ വിപണിയിലെത്തുന്നത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഈ ഡ്രഗിൻ്റെ ഉപയോഗം മൂലം പേഷ്യൻ്റ് സർവൈവൽ നിരക്കിൽ കാര്യമായ മെച്ചമുണ്ടാകുന്നില്ലെന്ന് സൂചിപ്പിച്ചിരുന്നു. തങ്ങൾ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണമെന്ന് W. H. O പറഞ്ഞു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ കണ്ടെത്തലിനെ ഡ്രഗ് നിർമാതാക്കളായ ഗിൽറീഡ് തള്ളിക്കളഞ്ഞിരുന്നു.
 

Other News