Wednesday, 22 January 2025

ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള എയർ ഇന്ത്യയുടെ ഡയറക്ട് സർവീസുകൾ വിൻ്റർ ഷെഡ്യൂളിലും ഉൾപ്പെടുത്തി. ആഴ്ചയിൽ 3 ദിവസം നേരിട്ടുള്ള സർവീസുകൾ ഉണ്ടാകും

ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്കുള്ള എയർ ഇന്ത്യയുടെ ഡയറക്ട് സർവീസുകൾ വിൻ്റർ ഷെഡ്യൂളിലും ഉൾപ്പെടുത്തി. ഒക്ടോബർ 25 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ ആഴ്ചയിൽ 3 ദിവസം നേരിട്ടുള്ള സർവീസുകൾ ഉണ്ടാകും. നിലവിൽ രണ്ടു സർവീസുകളാണ് ആഴ്ചയിൽ നടത്തിവരുന്നത്. വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി ആരംഭിച്ച ഡയറക്ട് സർവീസുകൾക്ക് വൻ സ്വീകാര്യതയാണ് യാത്രക്കാരിൽ നിന്ന് ലഭിച്ചത്. സ്റ്റോപ്പ് ഓവറില്ലാതെ യൂറോപ്പിൽ നിന്ന് നേരിട്ട് കേരളത്തിലെത്താമെന്നത് പ്രവാസികൾക്ക് യാത്ര എളുപ്പമാക്കും. കൂടാതെ ഗൾഫ് രാജ്യങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഹോളിഡേ സമയങ്ങളിൽ ടിക്കറ്റുകളുടെ ലഭ്യതക്കുറവുമൂലം അമിത ചാർജ് നൽകേണ്ടി വരുന്നത് ഒഴിവാക്കാനും ഡയറക്ട് സർവീസ് സഹായിക്കും. കൊച്ചിയിലേയ്ക്ക് സർവീസ് നടത്തുന്ന ലണ്ടനിൽ നിന്നുള്ള ഫ്ളൈറ്റുകൾക്ക് ലാൻഡിംഗ് ടാക്സ് ഈടാക്കില്ലെന്ന് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

Other News