Monday, 23 December 2024

ബ്രിട്ടണിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യാനാവശ്യമായ ജനറൽ സാലറി ത്രെഷോൾഡ് 25,600 പൗണ്ടായി കുറച്ചു. അൺ സ്കിൽഡ് വിഭാഗത്തിൽ 20,480 പൗണ്ട് സാലറി ഓഫർ ഉള്ളവർക്കും അപേക്ഷിക്കാം.

ബ്രിട്ടണിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യാനാവശ്യമായ ജനറൽ സാലറി ത്രെഷോൾഡ് 25,600 പൗണ്ടായി കുറയ്ക്കാൻ ഗവൺമെൻറ് തീരുമാനിച്ചു. ബ്രിട്ടണിൽ നടപ്പാക്കാനിരിക്കുന്ന പോയിൻ്റ് ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റത്തിൻ്റെ വിവരങ്ങൾ ഹോം ഓഫീസ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. ആവശ്യത്തിന് പോയിൻ്റുകൾ സ്കോർ ചെയ്യാൻ സാധിക്കുന്ന അൺ സ്കിൽഡ് മൈഗ്രൻ്റ്സ് സിന് 20,480 പൗണ്ടിൻ്റെ സാലറി ഓഫർ ജോലി ഷോർട്ടേജ് ഒക്കുപ്പേഷൻ സെക്ടറിൽ ഉണ്ടെങ്കിൽ വിസ ലഭിക്കും. ഇവർക്ക് ആറു വർഷങ്ങൾക്കു ശേഷം ബ്രിട്ടണിൽ സെറ്റിൽ ചെയ്യാനും പൗരത്വം നേടാനും കഴിയും. പുതിയ നിയമങ്ങൾ ഡിസംബർ 1 മുതൽ നിലവിൽ വരും. ബ്രിട്ടണിലേയ്ക്ക് കുടിയേറാൻ 35,800 പൗണ്ട് കുറഞ്ഞ ശമ്പളം ഉള്ള ജോബ് ഓഫർ വേണമെന്ന് 2011 ൽ തെരേസ മേ ഹോം സെക്രട്ടറി ആയിരുന്നപ്പോൾ കൊണ്ടുവന്ന നിയന്ത്രണമാണ് ഇപ്പോൾ ഇളവു ചെയ്തിരിക്കുന്നത്. എന്നാൽ ബ്രിട്ടണിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാണെന്ന് മൈഗ്രേഷൻ വാച്ച് യുകെ അഭിപ്രായപ്പെട്ടു.

Other News