ജെറമി കോർബിനെ ലേബർ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
മുൻ ലേബർ പാർട്ടി ലീഡർ ജെറമി കോർബിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അദ്ദേഹം പാർട്ടിയെ നയിച്ച സമയത്ത് ആൻറി സെമിറ്റിസവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ഈക്വാളിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ്റെ റിപ്പോർട്ട് സംബന്ധിച്ച് കോർബിൻ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് സസ്പെൻഷൻ. പാർലമെൻ്ററി ലേബർ പാർട്ടിയുടെ വിപ്പിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. ആൻ്റി സെമിറ്റിസവുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയതാണെന്നും ഇക്കാര്യങ്ങൾ പരിഹരിക്കാൻ താൻ നടപടി എടുത്തിരുന്നെന്നും ജെറമി കോർബിൻ പ്രതികരിച്ചിരുന്നു. ഈ പരാമർശങ്ങൾ പ്രസ് കോൺഫറൻസിൽ ആവർത്തിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ലേബർ പാർട്ടി ലീഡർ സർ കെയ്ർ സ്റ്റാമർ സസ്പെൻഡ് ചെയ്യുകയായിരുന്നു.