Thursday, 21 November 2024

ഇംഗ്ലണ്ടിൽ നാഷണൽ ലോക്ക് ഡൗണിന് സാധ്യത. പ്രധാനമന്ത്രി ബോറിസ് ജോൺസൺ സീനിയർ ക്യാബിനറ്റ് മിനിസ്റ്റർമാരുമായി കൂടിക്കാഴ്ച നടത്തി

ഇംഗ്ലണ്ടിൽ നാഷണൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതകൾ ഗവൺമെൻ്റ് പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സീനിയർ ക്യാബിനറ്റ് മിനിസ്റ്റർമാരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ചാൻസലർ റിഷി സുനാക്ക്, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക്, ചാൻസലർ ഓഫ് ഡച്ചി ഓഫ് ലങ്കാസ്റ്റർ മൈക്കൽ ഗോവ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഇംഗ്ലണ്ടിലെ കൊറോണ വൈറസ് വ്യാപന നിരക്ക് ഉയരുന്നതിനെ തുടർന്നാണ് സർക്യൂട്ട് ബ്രെയ്ക്കർ ലോക്ക് ഡൗൺ ഗവൺമെൻ്റ് പരിഗണിക്കുന്നത്. ഏതു തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക എന്നതു സംബന്ധിച്ച് ഈ വീക്കെൻഡിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. എന്നാൽ ഇതു സംബന്ധിച്ച് ഡൗണിംഗ് സ്ട്രീറ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മറ്റൊരു സമ്പൂർണ ലോക്ക് ഡൗൺ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന അഭിപ്രായം പ്രധാനമന്ത്രിയും ചാൻസലറും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സയൻ്റിഫിക് അഡ് വൈസിനൊപ്പം നിലയുറപ്പിച്ചിരിക്കുന്ന ഹെൽത്ത് സെക്രട്ടറിയും ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവും കൊറോണ മൂലം വിൻ്ററിൽ വൻതോതിലുള്ള മരണങ്ങൾ ഒഴിവാക്കാൻ നാഷണൽ ലോക്ക് ഡൗൺ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.

ലോക്കൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ ഇൻഫെക്ഷൻ നിരക്ക് വീണ്ടും ഉയരുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. 13 ആഴ്ച ലോക്ക് ഡൗണിലായിരുന്ന ബ്ളാക്ക് ബേണിൽ 100,000 ന് 740 കേസുകളാണ് ഇപ്പോഴത്തെ നിരക്ക്. ഇത് രാജ്യത്തെ ശരാശരി ഇൻഫെക്ഷൻ നിരക്കിൻ്റെ നാലിരട്ടിയോളമാണ്. രാജ്യവ്യാപകമായി രണ്ടാഴ്ച നീളുന്ന സർക്യൂട്ട് ബ്രെയ്ക്കർ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് അഞ്ചാഴ്ച മുൻപ് സയൻ്റിഫിക് ഗ്രൂപ്പ് ഫോർ എമർജൻസീസ് ഗവൺമെൻ്റിന് ഉപദേശം നല്കിയിരുന്നു. എന്നാൽ ഗവൺമെൻ്റ് ഈ നിർദ്ദേശം തള്ളിക്കളഞ്ഞതിന് നോർത്ത് ഓഫ് ഇംഗ്ലണ്ടിലുള്ളവർ കൂടുതൽ വില നൽകേണ്ടി വരുന്ന സ്ഥിതിയാണുള്ളതെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിൻ്റെ ഡയറക്ടർ ഡോമനിക് ഹാരിസൺ പറഞ്ഞു.

ഡെർബി, ഹൾ, ബാത്ത് എന്നിവിടങ്ങളിൽ കോവിഡ് വ്യാപനത്തിൻ്റെ തോത് പെട്ടെന്ന് ഉയർന്നതായി ഒഫീഷ്യൽ ഡാറ്റാ വെളിപ്പെടുത്തി. ഇംഗ്ലണ്ടിലെ 150 ലോക്കൽ അതോറിറ്റികളിൽ 20 എണ്ണത്തിൽ മാത്രമാണ് ഇൻഫെക്ഷൻ നിരക്കിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 25 ന് അവസാനിച്ച ആഴ്ച്ചയിൽ ഹള്ളിലും ഡെർബിയിലും ഇൻഫെക്ഷനുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഹളളിൽ 100,000 ന് 279 ഉം ഡെർബിയിൽ 329 കേസുകളും എന്ന നിരക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരു സിറ്റികളിലും ശനിയാഴ്ച്ച മുതൽ ടിയർ 3 ലോക്ക് ഡൗൺ ഏർപ്പെടുത്തും. നോർത്ത് ലിങ്കൺ ഷയറിലും നോർത്ത് ഈസ്റ്റ് ലിങ്കൺഷയറിലും ടിയർ 2 ലോക്ക് ഡൗൺ ശനിയാഴ്ച മുതൽ നിലവിൽ വരും.

Other News