Thursday, 23 January 2025

പ്രധാനമന്ത്രി ബോറിസ് ജോൺസണിൻ്റെ ന്യൂസ് കോൺഫറൻസ് അഞ്ചുമണിക്ക്. ഇംഗ്ലണ്ടിൽ ഒരു മാസം നീളുന്ന നാഷണൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത


പ്രധാനമന്ത്രി ബോറിസ് ജോൺസണിൻ്റെ ന്യൂസ് കോൺഫറൻസ് നാലു മണിക്ക് നടക്കും. ഇംഗ്ലണ്ടിൽ ഒരു മാസം നീളുന്ന നാഷണൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം ഇതിൽ ഗവൺമെൻ്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ക്യാബിനറ്റ് മീറ്റിംഗിനു ശേഷമായിരിക്കും പ്രസ് കോൺഫറൻസ് നടക്കുന്നത്. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും ചീഫ് സയൻ്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും പ്രധാനമന്ത്രിയോടൊപ്പം ന്യൂസ് കോൺഫറൻസിൽ പങ്കെടുക്കും.

ലോക്ക് ഡൗൺ നിയന്ത്രങ്ങൾ വർദ്ധിപ്പിക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സീനിയർ ക്യാബിനറ്റ് മിനിസ്റ്റർമാരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ചാൻസലർ റിഷി സുനാക്ക്, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക്, ചാൻസലർ ഓഫ് ഡച്ചി ഓഫ് ലങ്കാസ്റ്റർ മൈക്കൽ ഗോവ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഇംഗ്ലണ്ടിലെ കൊറോണ വൈറസ് വ്യാപന നിരക്ക് ഉയരുന്നതിനെ തുടർന്നാണ് സർക്യൂട്ട് ബ്രെയ്ക്കർ ലോക്ക് ഡൗൺ ഗവൺമെൻ്റ് പരിഗണിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഡൗണിംഗ് സ്ട്രീറ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മറ്റൊരു സമ്പൂർണ ലോക്ക് ഡൗൺ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന അഭിപ്രായം പ്രധാനമന്ത്രിയും ചാൻസലറും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സയൻ്റിഫിക് അഡ് വൈസിനൊപ്പം നിലയുറപ്പിച്ചിരിക്കുന്ന ഹെൽത്ത് സെക്രട്ടറിയും ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവും കൊറോണ മൂലം വിൻ്ററിൽ വൻതോതിലുള്ള മരണങ്ങൾ ഒഴിവാക്കാൻ നാഷണൽ ലോക്ക് ഡൗൺ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. 

Other News