Wednesday, 22 January 2025

ലിക്വിഡ് എയർ ഉപയോഗിച്ച് ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കുന്ന പ്ളാൻറിൻ്റെ നിർമ്മാണം ബ്രിട്ടണിൽ ആരംഭിച്ചു.

ലിക്വിഡ് എയർ ഉപയോഗിച്ച് ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കുന്ന പ്ളാൻറിൻ്റെ നിർമ്മാണം ബ്രിട്ടണിൽ ആരംഭിച്ചു. വിൻഡ് ഫാമുകളിൽ നിന്ന് രാത്രികാലങ്ങളിൽ അധികമായി ഉൽപാദിപ്പിക്കുന്ന ഇലക്ട്രിസിറ്റി ഉപയോഗിച്ച്‌ വായുവിനെ കംപ്രസ് ചെയ്യുകയാണ് ഇതിൻ്റെ ആദ്യഘട്ടത്തിൽ ചെയ്യുന്നത്. വായുവിൻ്റെ താപനില മൈനസ് 196 ഡിഗ്രി സെൽഷ്യസിലേയ്ക്ക് താഴുന്നതോടെ വായു ലിക്വിഡ് ഫോമിലായി മാറും. ഇലക്ട്രിസിറ്റിക്ക് പീക്ക് ഡിമാൻഡുള്ള സമയത്ത് ലിക്വിഡ് എയറിനെ താപനില ഉയർത്തി വീണ്ടും വായുവാക്കി മാറ്റും. ഇങ്ങനെ രൂപപ്പെടുന്ന വായുവിൻ്റെ അതിശക്തമായ പ്രവാഹം ടർബൈനെ പ്രവർത്തിപ്പിക്കാനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മാഞ്ചസ്റ്ററിലാണ് ലിക്വിഡ് എയർ പവർ സ്റ്റേഷൻ നിർമ്മിക്കുന്നത്.

50 മെഗാവാട്ട് കപ്പാസിറ്റിയുള്ള ഈ സ്റ്റേഷനിൽ നിന്നുള്ള ഇലക്ട്രിസിറ്റി 50,000 വീടുകൾക്കാവശ്യമായ എനർജി പ്രദാനം ചെയ്യും. ഹെറ്റ് ഫോർഡ്ഷയറിൽ നിന്നുള്ള പീറ്റർ ഡിയർമാനാണ് ഈ പ്ളാൻ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ലിക്വിഡ് എയർ ഇലക്ട്രിസിറ്റിയുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രൊഡക്ഷനായി 10 മില്യൺ പൗണ്ടിൻ്റെ ഗ്രാൻ്റ് യുകെ ഗവൺമെൻറ് അനുവദിച്ചിട്ടുണ്ട്.

Other News