Tuesday, 24 December 2024

ബയോഎൻടെക്കും ഫൈസറും ചേർന്ന് വികസിപ്പിച്ച കൊറോണ വാക്സിൻ 90 ശതമാനം ഫലപ്രദം. നവംബർ അവസാനത്തോടെ എമർജൻസി അപ്രൂവൽ നൽകിയേക്കും.

ബയോഎൻടെക്കും ഫൈസറും ചേർന്ന് വികസിപ്പിച്ച കൊറോണ വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് ഡാറ്റാ അനാലിസിൽ തെളിഞ്ഞു. നവംബർ അവസാനത്തോടെ എമർജൻസി അപ്രൂവൽ നൽകിയേക്കുമെന്ന് കമ്പനികൾ സൂചിപ്പിച്ചു. ശാസ്ത്രത്തിനും മനുഷ്യരാശിയ്ക്കും അഭിമാനിക്കാവുന്ന നിമിഷമെന്ന് കമ്പനികൾ പുതിയ വാക്സിനെ വിശേഷിപ്പിച്ചു. ആറ് രാജ്യങ്ങളിലായി 43,500 പേരിൽ വാക്സിൻ ടെസ്റ്റ് ചെയ്തിരുന്നു. അമേരിക്ക, ജർമ്മനി, ബ്രസീൽ, അർജൻറീന, സൗത്ത് ആഫ്രിക്ക, ടർക്കി എന്നീ രാജ്യങ്ങളിലാണ് ടെസ്റ്റിംഗ് നടന്നത്. മൂന്നാഴ്ച ഇടവേളയിൽ രണ്ടു വാക്സിൻ ഡോസുകളാണ് ഇതിൽ നൽകുന്നത്. രണ്ടാമത്തെ ഡോസ് നല്കി 7 ദിവസത്തിനുള്ളിൽ 90 ശതമാനം പ്രതിരോധ ശേഷി ലഭിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Other News