Monday, 23 December 2024

അമേരിക്കൻ കമ്പനിയായ മോഡേർണ വികസിപ്പിച്ച കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദം. 5 മില്യൺ ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തതായി ഹെൽത്ത് സെക്രട്ടറി

അമേരിക്കൻ കമ്പനിയായ മോഡേർണ വികസിപ്പിച്ച കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന റിസൾട്ടുകൾ പുറത്തുവന്നു. 30,000 വോളണ്ടിയർമാരിലാണ് ഇതിൻ്റെ ട്രയൽ നടത്തിയത്. ഇതിൽ പകുതിപ്പേർക്ക് ഡമ്മി ഇൻജക്ഷനാണ് നല്കിയത്. കോവിഡ് ബാധിച്ച വോളണ്ടിയർമാരിൽ ആദ്യ 95 പേരിൽ 90 പേരും ഡമ്മി ഇൻജക്ഷൻ ലഭിച്ചവരായിരുന്നു. കോവിഡ് വാക്സിൻ നല്കിയിരുന്ന 5 പേർക്ക് മാത്രമാണ് കൊറോണ ഇൻഫെക്ഷനുണ്ടായത്. നാലാഴ്ചത്തെ ഇടവേളയിൽ രണ്ടു ഡോസ് വാക്സിനാണ് വോളണ്ടിയർമാർക്ക് നല്കിയത്. വാക്സിൻ്റെ അപ്രൂവലിനായി ഏതാനും ആഴ്ചകൾക്കുള്ളിൽ അപേക്ഷ നല്കുമെന്ന് കമ്പനി അറിയിച്ചു.

മോഡേർണാ വാക്സിൻ്റെ 5 മില്യൺ ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. 2.5 മില്യണാളുകൾക്ക് വാക്സിൻ നല്കാൻ ഇതു പ്രയോജനപ്പെടും. മോഡേർണാ വാക്സിൻ എത്ര കാലത്തേയ്ക്ക് പ്രതിരോധശേഷി നല്കുമെന്ന് വ്യക്തമല്ല. ഇതിൻ്റെ സേഫ്റ്റി ഡേറ്റ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Other News