Thursday, 19 September 2024

ഫൈസറും ബയോഎൻടെക്കും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ 65 വയസിനു മുകളിൽ പ്രായമുള്ളവരിൽ 94 ശതമാനം ഫലപ്രദം

ഫൈസറും ബയോഎൻടെക്കും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ 65 വയസിനു മുകളിൽ പ്രായമുള്ളവരിൽ 94 ശതമാനം ഫലപ്രദമാണെന്ന് ലേറ്റസ്റ്റ് ഡാറ്റാ വെളിപ്പെടുത്തി. ഈ വാക്സിൻ എല്ലാ പ്രായക്കാരിലും വിവിധ എത്നിക്ക് ഗ്രൂപ്പുകളിലും വിജയകരമായ ഫലമാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയിൽ വാക്സിൻ നല്കിത്തുടങ്ങുന്നതിനുള്ള എമർജൻസി അപ്രൂവലിന് അപേക്ഷിക്കുമെന്ന് കമ്പനികൾ വ്യക്തമാക്കി. 41,000 പേരിലാണ് വാക്സിൻ ട്രയൽ നടത്തിയത്. ഇതിൽ പകുതിപ്പേർക്ക് കോവിഡ് വാക്സിനും മറ്റുള്ളവർക്ക് ഡമ്മി വാക്സിനുമാണ് നല്കിയത്. കഴിഞ്ഞയാഴ്ച ട്രയൽ റിസൾട്ട് പുറത്തുവിട്ട ഫൈസറും ബയോഎൻടെക്കും വാക്സിൻ 90 ശതമാനമാളുകൾക്കും കൊറോണ പ്രതിരോധശേഷി നല്കിയതായി വെളിപ്പെടുത്തിയിരുന്നു. അമേരിക്കൻ കമ്പനിയായ മോഡേർണ വികസിപ്പിച്ച വാക്സിനും 95 ശതമാനം വിജയകരമെന്ന് അവകാശപ്പെട്ടിരുന്നു.

ഫൈസർ- ബയോഎൻടെക് വാക്സിൻ്റെ സേഫ്റ്റി ഡാറ്റ ലഭിച്ചാലുടൻ തന്നെ അപ്രൂവലിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് യുകെയിലെ ഡ്രഗ് വാച്ച്ഡോഗായ എം. എച്ച്. ആർ. എ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ്റെ ക്ളിനിക്കൽ ട്രയലിൻ്റെ ഫൈനൽ സ്റ്റേജ് കഴിഞ്ഞതായി കമ്പനികൾ അറിയിച്ചു. ഫൈസർ -ബയോഎൻടെക് വാക്സിൻ്റെ 40 മില്യൺ ഡോസുകൾക്കുള്ള ഓർഡർ ബ്രിട്ടൺ നല്കിയിട്ടുണ്ട്. ഇതിൽ 10 മില്യൺ ഡോസുകൾ ഈ വർഷം ലഭ്യമാകും.
 

Other News