Wednesday, 22 January 2025

അമ്പത് വയസിനു മുകളിൽ പ്രായമുള്ള എല്ലാവരും ഫ്ളു വാക്സിനേഷൻ എടുക്കണമെന്ന് ഹെൽത്ത് സെക്രട്ടറി

അമ്പത് വയസിനു മുകളിൽ പ്രായമുള്ള എല്ലാവരും ഫ്ളു വാക്സിനേഷൻ എടുക്കണമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അഭ്യർത്ഥിച്ചു. വിൻറർ സമയത്ത് ഉണ്ടാകുന്ന ഫ്ളൂവിൽ നിന്നും രൂക്ഷമായിരിക്കുന്ന കൊറോണ വ്യാപനത്തിൽ നിന്നും ലഭ്യമായ സംരക്ഷണം ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്ടറിൽ ജോലി ചെയ്യുന്നവർക്കും ഫ്ളു വാക്സിൻ ലഭ്യമാണ്.

30 മില്യണാളുകൾക്കാണ് ഇംഗ്ലണ്ടിൽ ഇത്തവണ ഫ്ളു വാക്സിൻ നൽകുന്നത്. ഇംഗ്ലണ്ടിൽ നേരത്തെ 65 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ലഭ്യമാക്കിയിരുന്ന വാക്സിൻ ഡിസംബർ 1 മുതൽ 50 വയസിനു മുകളിൽ പ്രായമുള്ളവർക്കും നൽകാൻ ഗവൺമെൻ്റ് തീരുമാനിച്ചിരുന്നു.

Other News