യുകെയിലെ കൊറോണ വൈറസ് റീ പ്രൊഡക്ഷൻ നമ്പർ 1.1 ലേയ്ക്ക് താഴ്ന്നു
യുകെയിലെ കൊറോണ വൈറസ് റീ പ്രൊഡക്ഷൻ നമ്പർ 1.1 ലേയ്ക്ക് താഴ്ന്നതായി സയൻ്റിഫിക് അഡ് വൈസറി ഗ്രൂപ്പ് ഫോർ എമർജൻസീസ് സ്ഥീരീകരിച്ചു. ഒന്നിനും 1.1 നും ഇടയ്ക്കാണ് റീ പ്രൊഡക്ഷൻ നമ്പരെന്ന് കണക്കാക്കുന്നു. കോവിഡ് ബാധിച്ച ഒരാളിൽ നിന്ന് ഇൻഫെക്ഷൻ എത്ര പേരിലേയ്ക്ക് പകരുന്നു എന്നതാണ് റീ പ്രൊഡക്ഷൻ നമ്പർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ നിരക്കനുസരിച്ച് വൈറസ് ബാധയുള്ള 10 പേരിൽ നിന്ന് രോഗം 10 മുതൽ 11 പേരിലേയ്ക്ക് പകരാം. കഴിഞ്ഞയാഴ്ച റീ പ്രൊഡക്ഷൻ നമ്പർ ഒന്നിനും 1.2 നും ഇടയ്ക്കായിരുന്നു. കോവിഡ് വ്യാപനത്തിൻ്റെ തീവ്രത അളക്കുന്നതിനായിട്ടാണ് സയൻ്റിസ്റ്റുകൾ റീ പ്രൊഡക്ഷൻ നമ്പർ ഉപയോഗിക്കുന്നത്.