Monday, 23 December 2024

ഫൈസർ - ബയോഎൻടെക്ക് കോവിഡ് വാക്സിൻ്റെ ഡാറ്റാ അനാലിസിസ് നടത്തുവാൻ ഹെൽത്ത് സെക്രട്ടറി ബ്രിട്ടണിലെ ഡ്രഗ് വാച്ച്ഡോഗിന് നിർദ്ദേശം നല്കി

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ബയോഎൻടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ്റെ സേഫ്റ്റി ഡാറ്റാ അനാലിസിസ് നടത്തുവാൻ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് ബ്രിട്ടണിലെ ഡ്രഗ് വാച്ച്ഡോഗിന് നിർദ്ദേശം നല്കി. ഇതനുസരിച്ച് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (M.H.R. A) ട്രയലിൻ്റെ വിവരങ്ങൾ വിശകലനം നടത്തും. ലഭ്യമാകുന്ന ഡാറ്റ ശാസ്ത്രീയമായി പഠിച്ച് വാക്സിൻ്റെ സുരക്ഷിതത്വവും കൊറോണയിൽ നിന്ന് എത്രമാത്രം സംരക്ഷണം ഇത് നൽകുന്നുവെന്നും സയൻ്റിസ്റ്റുകൾ വിലയിരുത്തുമെന്ന് M.H.R.A അറിയിച്ചു.

മനുഷ്യരിൽ നടത്തിയ ലാബ് - ക്ളിനിക്കൽ സ്റ്റഡിയിലെ വിവരങ്ങൾ, ഉൽപ്പാദനവും ക്വാളിറ്റി കൺട്രോളുമായി ബന്ധപ്പെട്ട വിവരങ്ങൾ, പ്രോഡക്ട് സാമ്പ്ളിംഗ്, ഫൈനൽ പ്രോഡക്ടിൻ്റെ ടെസ്റ്റിംഗ് എന്നിവ സംബന്ധിച്ച് പൂർണ വിവരങ്ങൾ ഇതിന് ആവശ്യമാണ്. ക്ലിനിക്കൽ ട്രയലിലും പ്രൊഡക്ഷനിലും മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഗുണനിലവാരം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും തെളിയുന്ന പക്ഷം വാക്സിന് അപ്രൂവൽ ലഭ്യമാകുമെന്ന് ഡ്രഗ് വാച്ച്ഡോഗ് സൂചിപ്പിച്ചു. പൊതുജന സുരക്ഷ പരമപ്രധാനമായി കണക്കാക്കുന്ന ഒരു നടപടിയാണ് ഇതെന്ന് വാച്ച്ഡോഗ് വ്യക്തമാക്കി.

Other News