Thursday, 07 November 2024

നാഷണൽ ലോക്ക് ഡൗണിനു ശേഷം കടുത്ത ത്രിതല ലോക്കൽ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. കോവിഡ് വിൻ്റർ പ്ളാൻ തിങ്കളാഴ്ച പ്രഖ്യാപിക്കും

നാഷണൽ ലോക്ക് ഡൗണിനു ശേഷം കടുത്ത ത്രിതല ലോക്കൽ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ ഡിസംബർ 2 ന് അവസാനിക്കുമ്പോൾ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ക്രിസ്മസിന് മറ്റു കുടുംബങ്ങളുമായി ഒത്തുചേരുന്നതിനുള്ള ഗൈഡു ലൈനുകൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച എം.പിമാരോട് വിശദീകരിക്കും. ഇംഗ്ലണ്ടിലെ കൂടുതൽ പ്രദേശങ്ങൾ ഉയർന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ കീഴിൽ കൊണ്ടുവരാണ് ഉദ്ദേശിക്കുന്നത്. ലോക്ക് ഡൗൺ ടിയർ സിസ്റ്റം ശക്തമാക്കി വൈറസ് വ്യാപനം നിയന്ത്രിക്കും.

കോവിഡ് വിൻ്റർ പ്ളാൻ ഞായറാഴ്ച പ്രധാനമന്ത്രി ക്യാബിനറ്റ് മീറ്റിംഗിൽ ചർച്ച ചെയ്യും. തുടർന്ന് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചില ലോക്കൽ ഏരിയകളിൽ ഏർപ്പെടുത്തിയിരുന്ന ത്രിതല നിയന്ത്രണങ്ങൾ അതേപടി തുടരും. എന്നാൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന ത്രിതല നിയന്ത്രണങ്ങൾ കൊറോണ വ്യാപനത്തെ നിയന്ത്രിക്കാൻ പര്യാപ്തമല്ലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സ്റ്റേറ്റ്മെൻറ് സയൻറിഫിക് ഗ്രൂപ്പ് ഫോർ എമർജൻസീസ് തിങ്കളാഴ്ച പുറത്തുവിടും. ഈ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുവാൻ ആവശ്യത്തിലധികം കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്നത് ദോഷകരമാകുമെന്ന ഗവൺമെൻ്റ് നയം പ്രധാനമന്ത്രി വിശദീകരിക്കും.

Other News