Monday, 23 December 2024

കോവിഡ് ആൻ്റിബോഡി വാക്സിൻ ക്ളിനിക്കൽ ട്രയൽ ആരംഭിച്ചു. ആദ്യ ഡോസ് സ്വീകരിച്ചത് വെയ്ക്ക് ഫീൽഡിലെ ഇൻറൻസീവ് കെയർ നഴ്സായ കാരൻ സിംസൺ

ദുർബലമായ ഇമ്യൂൺ സിസ്റ്റമുള്ളവർക്കായുള്ള കോവിഡ് ആൻ്റിബോഡി വാക്സിൻ ക്ളിനിക്കൽ ട്രയൽ ബ്രിട്ടണിൽ ആരംഭിച്ചു. വെസ്റ്റ് യോർക്ക് ഷയറിലെ വെയ്ക്ക്ഫീൽഡിൽ നിന്നുള്ള വോളണ്ടിയർക്ക് ഇതിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഇൻറൻസീവ് കെയർ നഴ്സായ കാരൻ സിംസൺ ആണ് ട്രയലിലെ ആദ്യ വോളണ്ടിയറായത്. ആറു മാസം മുതൽ ഒരു വർഷം വരെ കോവിഡ് പ്രതിരോധശേഷി നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ട്രീറ്റ്മെൻറ് കോവിഡ് വാക്സിൻ നൽകാൻ സാധിക്കാത്തവർക്ക് വേണ്ടിയാണ് വികസിപ്പിക്കുന്നത്.

ആസ്ട്രസെനക്ക നടത്തുന്ന ട്രയലിൽ 5,000 ത്തോളം പേർ പങ്കാളികളാകും. ഇതിൽ ആയിരം പേർ യുകെയിൽ നിന്നാണ്. രണ്ടു മോണോ ക്ളോണൽ ആൻ്റിബോഡികളുടെയും മനുഷ്യനിർമ്മിതമായ പ്രോട്ടീനുകളുടെയും കോമ്പിനേഷനായ ട്രീറ്റ്മെൻ്റ് ശരീരത്തിലെ സ്വഭാവിക ആൻ്റിബോഡികളെ പോലെ പ്രവർത്തിക്കുന്നോണ്ടോയെന്നാണ് പഠനം നടത്തുന്നത്. ഇൻട്രാവീനസ് അഡ്മിനിസ്ട്രേഷനായോ ഇൻജക്ഷനായോ ഇതിൽ നൽകാം. ട്രയൽ വിജയകരമെങ്കിൽ AZD7442 എന്നറിയപ്പെടുന്ന വാക്സിൻ്റെ ഒരു മില്യൺ ഡോസുകൾ വാങ്ങാൻ ബ്രിട്ടൺ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ട്രയലിൻ്റെ ആദ്യ റിസൾട്ടുകൾ 2021 പകുതിയോടെ പുറത്തുവരും.

Other News