Tuesday, 03 December 2024

ക്രിസ്മസ് ആഘോഷിക്കാൻ മൂന്നു കുടുംബങ്ങൾക്ക് വരെ ഡിസംബർ 23 മുതൽ 27 വരെ ഒന്നിച്ചു ചേരാം

ക്രിസ്മസിന് മൂന്നു വ്യത്യസ്ത കുടുംബങ്ങൾക്ക് വരെ ഡിസംബർ 23 മുതൽ 27 വരെ ഒന്നിച്ചു ചേരാൻ അനുമതി നല്കും. ഇത് സംബന്ധിച്ച് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ ഭരണകൂടങ്ങൾ തമ്മിൽ ധാരണയിലെത്തി. ആളുകൾക്ക് ഇൻഡോറിലും ഔട്ട് ഡോറിലും മതപരമായ ചടങ്ങുകളിലും ഒരുമിച്ച് ചേരാവുന്നതാണ്. ഇന്നു ചേർന്ന എമർജൻസി കോബ്ര കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാധാരണ നിലയിലുള്ള ക്രിസ്മസ് ആഘോഷങ്ങൾ ഈ വർഷം സാധ്യമാകില്ലെങ്കിലും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഉത്തരവാദിത്വപൂർണമായ സമീപനം ജനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതായി ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് പറഞ്ഞു.

Other News