ഫുട്ബോൾ മാന്ത്രികൻ ഡീയേഗൊ മാറഡോണ വിടവാങ്ങി. മരണം ഹൃദയാഘാതം മൂലം.
അർജൻ്റീനൻ ഫുട്ബോൾ ഇതിഹാസം ഡീയേഗൊ മാറഡോണ വിടവാങ്ങി. ബുവനോസ് ആരിസിലെ സ്വഭവനത്തിൽ വച്ചുണ്ടായ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് 60 വയസായിരുന്നു. ബ്രെയിനിൽ രക്തം കട്ടപിടിക്കുന്നതു സംബന്ധമായ ഒരു സർജറിയ്ക്ക് നവംബർ ആദ്യം മാറഡോണ വിധേയമായിരുന്നു.
1986 ൽ അർജൻ്റീന വേൾഡ് കപ്പ് നേടിയപ്പോൾ മാറഡോണയായിരുന്നു ക്യാപ്റ്റൻ. ഇംഗ്ലണ്ടിനെതിരെ ക്വാർട്ടർ ഫൈനലിൽ ദൈവത്തിൻ്റെ കൈ എന്നു വിശേഷിപ്പിക്കപ്പെട്ട ഗോൾ മാറഡോണയാണ് കുറിച്ചത്. അർജൻറിനയ്ക്ക് വേണ്ടി നാല് ലോകകപ്പുകളിൽ കളിച്ച ഡീയേഗോ മാറഡോണ 91 മത്സരങ്ങളിലായി 34 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. അർജൻ്റീനൻ ഗവൺമെൻ്റ് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.