ബ്രിട്ടണിൽ കൊറോണ സെൽഫ് ഐസൊലേഷൻ പീരിയഡ് 10 ദിവസമായി കുറച്ചു. തിങ്കളാഴ്ച മുതൽ പുതിയ ഗൈഡ് ലൈൻ പ്രാബല്യത്തിൽ വരും
ബ്രിട്ടണിൽ കൊറോണ സെൽഫ് ഐസൊലേഷൻ പീരിയഡ് നിലവിലെ 14 ദിവസത്തിൽ നിന്നും 10 ദിവസമായി കുറച്ചു. തിങ്കളാഴ്ച മുതൽ പുതിയ ഗൈഡ് ലൈൻ പ്രാബല്യത്തിൽ വരും. കൊറോണ രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിൽ വന്നതിനാൽ ഐസൊലേറ്റ് ചെയ്യുന്നവർക്കും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് ബ്രിട്ടണിലെത്തിയവർക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. യുകെയിലെ നാല് ചീഫ് മെഡിക്കൽ ഓഫീസർമാരും സെൽഫ് ഐസൊലേഷൻ പീരിയഡ് 10 ദിവസമായി കുറയ്ക്കുന്നതു സംബന്ധിച്ച് ഒരേ അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലും നോർത്തേൺ അയർലണ്ടിലും കോവിഡ് ഇൻഫെക്ഷനുകളുടെ നിരക്കിൽ കുറവു രേഖപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.
പുതിയ ഗൈഡ് ലൈൻ പ്രകാരം നിലവിൽ 10 ദിവസമോ അതിലേറെയോ ദിനങ്ങൾ സെൽഫ് ഐസൊലേഷൻ പൂർത്തിയാക്കിയവർക്ക് തിങ്കളാഴ്ച ക്വാരൻ്റിൻ അവസാനിപ്പിക്കാം. എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേയ്സ് ആപ്പ് നിർദ്ദേശമനുസരിച്ച് ഐസൊലേറ്റ് ചെയ്യുന്നതും 10 ദിവസമായിരിക്കും.