Monday, 23 December 2024

ഇംഗ്ലണ്ടിൽ ഇന്ന് രാത്രി മുതൽ നാഷണൽ ലോക്ക് ഡൗൺ... സ്റ്റേ അറ്റ് ഹോം ഓർഡർ പുറപ്പെടുവിച്ചു. സ്കൂളുകളും കോളജുകളും അടച്ചിടും

ഇംഗ്ലണ്ടിൽ വീണ്ടും നാഷണൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ സ്റ്റേ അറ്റ് ഹോം ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂളുകളും കോളജുകളും അടച്ചിടും. ഇന്ന് രാത്രി 8 മണിക്ക് 8 മിനിട്ട് നീണ്ട ടെലിവൈസ്ഡ് സ്പീച്ചിലാണ് പ്രധാനമന്ത്രി ഇംഗ്ലണ്ടിലെ മൂന്നാം ലോക്ക് ഡൗൺ അനൗൺസ് ചെയ്തത്. ഫെബ്രുവരി പകുതി വരെ നിയന്ത്രണം തുടരുമെന്നാണ് സൂചനകൾ.

പ്രൈമറി, സെക്കണ്ടറി സ്കൂളുകൾ, കോളജുകൾ എന്നിവ നാളെ മുതൽ ഓൺലൈൻ ലേണിംഗ് നടപ്പാക്കും. ജോലി, ഫുഡ്  ഷോപ്പിംഗ്, മെഡിക്കൽ ആവശ്യങ്ങൾ, എക്സർസൈസിനായി ദിവസേന ഒരു തവണ, കെയർ ആവശ്യങ്ങൾ എന്നിവയ്ക്കായി മാത്രമേ പുറത്തു പോകാൻ അനുവാദമുള്ളൂ

കോവിഡ് ഇൻഫെക്ഷൻ നിരക്കിലുണ്ടായ വർദ്ധനയെ തുടർന്നാണ് വീണ്ടും അടിയന്തിര ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഉയർന്ന നാല് റിസ്ക് കാറ്റഗറിയിലുള്ള ആളുകൾക്ക് ഫെബ്രുവരി മധ്യത്തോടെ വാക്സിൻ നല്കാൻ ശ്രമിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

Other News