Thursday, 07 November 2024

റോയൽ മെയിലിൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കുന്നു. മാനേജ്മെൻറ് ലെവലിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടുന്നത് റീ സ്ട്രക്ചറിംഗിൻ്റെ ഭാഗമായെന്ന് വിശദീകരണം.

റോയൽ മെയിലിൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം. 700 ഓളം പേർക്ക് ജോലി നഷ്ടപ്പെടും. മാനേജ്മെൻറ് ലെവലിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടുന്നത് റീ സ്ട്രക്ചറിംഗിൻ്റെ ഭാഗമായെന്നാണ് വിശദീകരണം. പോസ്റ്റുകൾ ഡെലിവറി നടത്തുന്നതിൽ റോയൽ മെയിൽ കാലതാമസം വരുത്തുന്നതായി ആക്ഷേപമുയർന്നിരുന്നു. കോവിഡ് മൂലം സ്റ്റാഫിൻ്റെ എണ്ണത്തിൽ വന്ന ഷോർട്ടേജ് റോയൽ മെയിൽ ഡെലിവറി സർവീസിനെ രൂക്ഷമായി ബാധിച്ചിരുന്നു. പ്രിസ്ക്രിപ്ഷൻ അടക്കമുള്ള പ്രധാനപ്പെട്ട ഡെലിവറികൾക്ക് ഒരു മാസത്തോളം കാലതാമസം ചില പ്രദേശങ്ങളിൽ ഉണ്ടാകുന്നതായി കസ്റ്റമേഴ്സ് പരാതിപ്പെട്ടിട്ടുണ്ട്.

ജനുവരി മാസത്തിൽ 15,000 ത്തോളം റോയൽ മെയിൽ സ്റ്റാഫുകൾ കോവിഡ് ഐസൊലേഷനിൽ ആയിരുന്നു. ഇതു മൂലം ലണ്ടൻ, മാഞ്ചസ്റ്റർ, ഹെറ്റ്ഫോർഡ് ഷയർ, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ സ്റ്റാഫ് ഷോർട്ടേജ് അനുഭവപ്പെട്ടു. ഡെലിവറി സർവീസുകൾ മെച്ചപ്പെടുത്താൻ റോയൽ മെയിൽ ശ്രമിക്കാത്ത പക്ഷം ഫൈൻ അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് റെഗുലേറ്ററായ ഓഫ് കോം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

Other News