Saturday, 11 January 2025

ഇന്ന് ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ളിക് ദിനം. ഭാരതാംബയ്ക്ക് പ്രണാമം.

സ്വതന്ത്ര ഭാരതത്തിന്റെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന് എഴുപത്തി മൂന്നാമത് റിപ്പബ്ളിക്ക് ദിനം. ആധുനിക ഭാരതത്തിന്റെ  ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടി വരുന്ന മതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ഞങ്ങളുടെ പ്രണാമം..
വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെ മന്ത്രങ്ങൾ ഇനിയും ഉയരട്ടെ.. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ദേശസ്നേഹികൾ കൈകോർക്കുമ്പോൾ പുളകിതയാകുന്ന ആർഷ ഭാരതത്തെ ഉന്നതിയിലേയ്ക്ക് നയിക്കുവാൻ ഭരണാധികാരികൾക്ക് കഴിയട്ടെ.. ജനാധിപത്യത്തിന്റെ കാവൽക്കാരായ പ്രബുദ്ധരായ മനുഷ്യസ്നേഹികളുടെ ഈറ്റില്ലമായി ഭാരതത്തിന്റെ മൺതരികൾ മാറിടട്ടെ..

ഐക്യത്തോടെ.. ഉറച്ച ലക്ഷ്യബോധത്തോടെ.. സ്വജനതയെ വികസിത സ്വപ്ന വിഹായസിലേയ്ക്ക് നയിക്കുവാൻ ഭാരതത്തിന്റെ നാളെകൾക്കാവട്ടെ.. വിവിധ സംസ്കാരങ്ങളും മതവിശ്വാസങ്ങളും നാനാത്വത്തിലെ ഏകത്വമായി വിളങ്ങുന്ന ഉപനിഷത്തിന്റെ നാട് ലോകത്തിനു മുഴുവൻ മാതൃകയാവട്ടെ.. ലോകജനതയുടെ മുൻനിരയിൽ ശിരസ്സുയർത്തി  നിന്നുകൊണ്ട് സ്വന്തം അതിർത്തികൾ സമാധാനത്തിന്റെ വിളനിലമാക്കുവാൻ നമ്മുടെ നാടിന് കഴിയട്ടെ.. ജനിച്ച മണ്ണിന്റെ ഓർമ്മകൾ നെഞ്ചോടു ചേർക്കുന്ന ഓരോ പ്രവാസിക്കും പ്രതീക്ഷയുടെ സ്പന്ദനങ്ങൾ സിരകളിൽ ഉണർത്തട്ടെ ഈ സുദിനം.. എല്ലാവർക്കും മലയാളം ടൈംസ് ന്യൂസ് ടീമിന്റെ റിപ്പബ്ളിക് ദിനാശംസകൾ...

Xaviers Accountants

Other News