Wednesday, 22 January 2025

ഫേസ്ബുക്ക് ദിനംപ്രതി ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഷെയർ വില 20% ഇടിഞ്ഞു.

ഫേസ്ബുക്കിൻ്റെ ഡെയ്ലി ആക്ടീവ് യൂസേഴ്സിൻ്റെ  എണ്ണത്തിൽ ആദ്യമായി കുറവ് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ന്യൂയോർക്ക് മാർക്കറ്റിൽ മെറ്റ നെറ്റ് വർക്ക്സിൻ്റെ ഷെയർ വില 20% ഇടിഞ്ഞു.ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ 1.929 ബില്യൺ യൂസേഴ്സ് ഉള്ളതായാണ് കണക്ക്. അതിനു മുമ്പത്തെ ക്വാർട്ടറിനെക്കാളും ഒരു മില്യൺ യൂസേഴ്സിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. ഫേസ്ബുക്കിൻ്റെ വരുമാനത്തിലും ഇടിവുണ്ടായിട്ടുണ്ട്. ടിക്ക്ടോക്ക്, യുട്യൂബ് എന്നിവയിൽ നിന്ന് കടുത്ത മത്സരമാണ് സോഷ്യൽ മീഡിയ രംഗത്ത് ഫേസ് ബുക്ക് നേരിട്ടു കൊണ്ടിരിക്കുന്നത്.

മെറ്റാ ഷെയർ വില ഇടിഞ്ഞതിനെ തുടർന്ന് കമ്പനിയുടെ മാർക്കറ്റ് വാല്യൂവിൽ 200 ബില്യൺ ഡോളറിൻ്റെ കുറവ് ഉണ്ടായി. ട്വിറ്റർ, സ്നാപ്, പിൻ്റെറെസ്റ്റ് എന്നീ സോഷ്യൽ മീഡിയ കമ്പനികളുടെയും ഷെയർ വിലയിൽ ഇടിവുണ്ടായി. പുതുതലമുറയുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ വന്ന വ്യതിയാനമാണ് ഫേസ് ബുക്കിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പ്രായം കുറഞ്ഞ ഉപയോക്താക്കൾ ഫേസ്ബുക്ക് ഇതര പ്ളാറ്റ്ഫോമുകളിലാണ് കൂടുതൽ താത്പര്യം കാണിക്കുന്നത്. ഗൂഗിൾ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റൽ അഡ്വെർടൈസിംഗ് പ്ളാറ്റ്ഫോമാണ് ഫേസ്ബുക്ക്.
 

Other News