Thursday, 07 November 2024

റഷ്യൻ സൈബർ ആക്രമണത്തിൻ്റെ  ടാർജറ്റുകളിലൊന്ന് എൻ എച്ച് എസെന്ന് ഡിഫൻസ് ചീഫിൻ്റെ മുന്നറിയിപ്പ്.

റഷ്യ യുക്രെയിനിൽ അധിനിവേശം നടത്തിയേക്കുമെന്ന ഭീതിയ്ക്കിടെ ബ്രിട്ടണിലെ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾക്കുനേരെ സൈബർ ആക്രമണം ഉണ്ടായേക്കുമെന്ന് ഡിഫൻസ് ചീഫ് മുന്നറിയിപ്പ് നല്കി.  എൻഎച്ച്എസും ലോക്കൽ ഗവൺമെൻ്റ് സ്ഥാപനങ്ങളും ആക്രമണ ഭീഷണിയിലാണ്. ചീഫ് ഓഫ് ദി ഡിഫൻസ് സ്റ്റാഫ് അഡ്മിറൽ സർ ടോണി റാഡാക്കിനാണ് ഇക്കാര്യം ക്യാബിനറ്റിനോട് വിശദീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ലെന്നും ആക്രമണ സാധ്യതയെക്കുറിച്ചും അതുമൂലമുള്ള ഭവിഷ്യത്തുക്കളെക്കുറിച്ചുമാണ് ചീഫ് ഓഫ് ദി ഡിഫൻസ് സ്റ്റാഫ് സൂചിപ്പിച്ചതെന്ന് ഗവൺമെൻ്റ് പറയുന്നു.

എന്നാൽ സൈബർ ആക്രമണമുണ്ടാകുമെന്ന ആശങ്ക പരത്തി ഗ്യാസ് വിലയിൽ വ്യതിയാനം വരുത്താനുള്ള ഗൂഡാലോചന നടക്കുന്നതായി ക്യാബിനറ്റ് മിനിസ്റ്റർമാർ ആശങ്ക പ്രകടിപ്പിച്ചു. യുക്രെയിന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തുള്ളത് റഷ്യൻ സൈബറാക്രമണ സാധ്യത കൂട്ടിയതായി വിലയിരുത്തപ്പെടുന്നു. ബ്രിട്ടൺ യുക്രെയിന് പ്രതിരോധ സംവിധാനങ്ങൾ നല്കിയതിനെതിരെ വളരെ രൂക്ഷമായാണ് റഷ്യ പ്രതികരിച്ചത്.

Other News