Thursday, 21 November 2024

സ്റ്റോപ്പ് സൈനിൽ നിശ്ചലമാകുന്നില്ല. ടെസ് ല 54,000 കാറുകൾ തിരികെ വിളിച്ചു.

ടെസ് ല 54,000 കാറുകൾ സോഫ്റ്റ് വെയർ അപ്ഡേറ്റിനായി തിരികെ വിളിച്ചു. സ്റ്റോപ്പ് സൈനിൽ കാറുകൾ പൂർണമായും നിശ്ചലമാകുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണ് ഈ നടപടി. നോർത്ത് അമേരിക്കൻ റോഡുകളിലെ സ്റ്റോപ്പ് സൈനുകളിൽ കാർ പൂർണമായും നിറുത്തണമെന്നാണ് നിയമം. എന്നാൽ ഫുൾ സെൽഫ് ഡ്രൈവിംഗ് ബീറ്റാ ഫംങ്ഷനുള്ള കാറുകൾ സ്റ്റോപ്പ് സൈനിൽ പതിയെ മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്നത് ഒഴിവാക്കാനാണ് സോഫ്റ്റ് വെയറിൽ മാറ്റം വരുത്തുന്നത്. സ്റ്റോപ്പ് സൈനിൽ കാർ പൂർണമായും നിർത്താതിരുന്നാൽ ക്രാഷ് ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണെന്ന് ഹൈവേ ട്രാഫിക് സേഫ്റ്റി അതോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

ഇലക്ട്രിക്ക് കാറുകൾ നിർമ്മിക്കുന്ന ടെസ് ലയുടെ സെൽഫ് ഡ്രൈവിംഗ് കാറുകൾ സ്റ്റോപ്പ് സൈനിൽ 5.6 മൈൽ സ്പീഡിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും. 2016-2022 Model S, Model X, 2017-2022 Model 3, 2020-2022 Model Y എന്നിവയ്ക്കാണ് റീകോൾ നല്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ 475,000 കാറുകൾ റിയർ വ്യൂ മിററിൻ്റെയും ബൂട്ടിൻ്റെയും സംബസമായ പ്രശ്നങ്ങളുടെ പേരിൽ ടെസ് ല അമേരിക്കയിൽ തിരിച്ചുവിളിച്ചിരുന്നു.

Other News