Tuesday, 07 January 2025

ഇംഗ്ലണ്ട് റഗ്ബി യൂണിയൻ്റെ റോയൽ പേട്രണായി പ്രിൻസസ് കേറ്റ് വില്യമിനെ ക്വീൻ നിയമിച്ചു.

ഇംഗ്ലണ്ട് റഗ്ബി യൂണിയൻ്റെയും റഗ്ബി ലീഗിൻ്റെയും റോയൽ പേട്രണായി പ്രിൻസസ് കേറ്റ് വില്യമിനെ ക്വീൻ നിയമിച്ചു. പ്രിൻസ് ഹാരി മുൻപ് വഹിച്ചിരുന്ന ചുമതലായിരുന്നു ഇത്. 2021 ഫെബ്രുവരിയിൽ ഹാരി ഈ പദവി ഒഴിഞ്ഞിരുന്നു. വർക്കിംഗ് റോയൽ എന്ന സ്ഥാനത്തു നിന്ന് പ്രിൻസ് ഹാരിയും മേഗനും പിന്മാറിയതിനെ തുടർന്ന് അവർ വഹിച്ചിരുന്ന റോയൽ ടൈറ്റിലുകൾ ക്വീൻ തിരിച്ചെടുത്തിരുന്നു.

ആറു രാജ്യങ്ങൾ പങ്കെടുക്കുന്ന റഗ്ബി ടൂർണമെൻ്റ് ഈയാഴ്ച ആരംഭിക്കാനിരിക്കെയാണ് ഡച്ചസ് ഓഫ് കേംബ്രിഡ്ജിന് പുതിയ ടൈറ്റിൽ ക്വീൻ നല്കിയിരിക്കുന്നത്. കേറ്റിൻ്റെ ഭർത്താവായ പ്രിൻസ് വില്യമാണ് ഇംഗ്ലണ്ടിൻ്റെ എതിരാളികളായ വെയിൽസ് റഗ്ബി ടീമിൻ്റെ പേട്രൺ. 40 കാരിയായ കേറ്റ് ചെറുപ്പം മുതലേ റഗ്ബി കളിയിൽ തത്പരയാണ്. കേറ്റ് റഗ്ബി പരിശീലനം നടത്തുന്ന വീഡിയോ കെൻസിംഗ്ടൺ പാലസ് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേറ്റിൻ്റെ നിയമനത്തെ ഇംഗ്ലണ്ട് റഗ്ബി യൂണിയൻ ആഹ്ളാദപൂർവ്വം സ്വാഗതം ചെയ്തു.

Other News