Wednesday, 22 January 2025

പ്രിൻസ് ചാൾസ് വീണ്ടും കോവിഡ് പോസിറ്റീവ്. രണ്ടു ദിവസം മുൻപ് ക്വീനിനെ സന്ദർശിച്ചിരുന്നു.

കോവിഡ് -19 പോസിറ്റീവായതിനെ തുടർന്ന് പ്രിൻസ് ചാൾസ് സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചു. രണ്ട് ദിവസം മുമ്പ് വിൻഡ്‌സറിൽ ക്വീനിനെ അദ്ദേഹം സന്ദർശിച്ചിരുന്നതായി പാലസ് വ്യക്തമാക്കി. കൊറോണ വൈറസിന്റെ ലക്ഷണങ്ങളൊന്നും ചാൾസിനില്ല.  വ്യാഴാഴ്ച രാവിലെയാണ് ചാൾസ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് വൈറസ് ബാധിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ചാൾസും ഭാര്യ കമില്ലയും ബ്രിട്ടീഷ് മ്യൂസിയത്തിലെ  ഒരു ചടങ്ങിൽ ചാൻസലർ ഋഷി സുനാക്കിനെയും മറ്റ് അതിഥികളെയും കണ്ടിരുന്നു. കാമിലയുടെ പരിശോധനാ ഫലം നെഗറ്റീവായതായി ക്ലാരൻസ് ഹൗസ് അറിയിച്ചു. ക്വീനിൻ്റെ ടെസ്റ്റ് റിസൾട്ട് ഫലം ബക്കിംഗ്ഹാം പാലസ് സ്ഥിരീകരിച്ചിട്ടില്ല. പ്രിൻസ് ചാൾസ്  ട്രിപ്പിൾ വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ക്ലാരൻസ് ഹൗസ് വ്യക്തമാക്കി. 
 

Other News