Wednesday, 22 January 2025

മെറ്റ് പോലീസ് ചീഫ് ക്രെസിദ ഡിക്ക് സ്ഥാനമൊഴിയുന്നു. തീരുമാനം ലണ്ടൻ മേയറുടെ അപ്രീതിയെ തുടർന്ന്.

മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ക്രെസിദ ഡിക്ക് സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ചു. തൻ്റെ ഭരണനേതൃത്വത്തിൽ ലണ്ടൻ മേയർ സാദിഖ് ഖാന്  വിശ്വാസമില്ലെന്ന് വ്യക്തമായതോടെ ജോലി രാജിവയ്ക്കാൻ നിർബന്ധിതയാകുകയായിരുന്നുവെന്ന് അവർ പറഞ്ഞു. മെറ്റ് പോലീസിലെ ചില പോലീസ് കോൺസ്റ്റബിൾമാർ അപമാനകരമായ സ്ത്രീ വിരുദ്ധതയും വർഗവിവേചനവും ലൈംഗികതയും നിറഞ്ഞ ഫോൺ സന്ദേശങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

യുകെയിലെ ഏറ്റവും വലിയ പോലീസ് സേനയെ നയിച്ച ആദ്യത്തെ വനിതയായ ക്രെസിഡ സാറാ എവറാർഡ് കേസിൽ വിമർശനം നേരിട്ടിരുന്നു. ഡാനിയൽ മോർഗന്റെ കൊലപാതകത്തിൽ വീഴ്ചയുണ്ടായതായി ഒരു സ്വതന്ത്ര റിപ്പോർട്ടിൽ ക്രെസിദയ്ക്കെതിരെ പരാമർശം ഉണ്ടായി.  കമ്മീഷണറാകുന്നതിന് മുമ്പ് ജീൻ ചാൾസ് ഡി മെനെസസിന്റെ മാരകമായ വെടിവയ്പ്പിലേക്ക് നയിച്ച ഓപ്പറേഷന്റെ ചുമതലയും ക്രെസിദയ്ക്കായിരുന്നു. 

പുതിയ മെറ്റ് പോലീസ് കമ്മീഷണറുടെ നിയമനം ഹോം സെക്രട്ടറി പ്രിതി പട്ടേലുമായി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ വ്യക്തമാക്കി.
 

Other News