Wednesday, 22 January 2025

ബ്രിട്ടണിലെ കോവിഡ് കേസുകളിൽ 30 ശതമാനം കുറവ്. ഹോസ്പിറ്റൽ അഡ്മിഷൻ നിരക്കും 13 ശതമാനം താഴ്ന്നു.

ബ്രിട്ടണിലെ കോവിഡ് കേസുകളിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തി. മരണ നിരക്കിൽ 25 ശതമാനത്തിൻ്റെ കുറവുണ്ടായി. ഹോസ്പിറ്റൽ അഡ്മിഷൻ നിരക്കും 13 ശതമാനം താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 58,899 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച്ചയിത് 84,053 ആയിരുന്നു. മരണ സംഖ്യ 193 ആയി കുറഞ്ഞു. കഴിഞ്ഞയാഴ്ച 254 ആയിരുന്നു മരണസംഖ്യ.  ഫെബ്രുവരി 7 ന് 1,395 പുതിയ ഹോസ്പിറ്റൽ അഡ്മിഷനുകൾ രേഖപ്പെടുത്തി. മുമ്പത്തെ ആഴ്ചയിൽ 1,596 അഡ്മിഷനുകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ പത്തു ദിവസങ്ങളിൽ കോവിഡ് ഇൻഫെക്ഷൻ നിരക്ക് തുടർച്ചയായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഫെബ്രുവരി 24 ന് പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. യുകെയിൽ കോവിഡ് ട്രിപ്പിൾ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 37.7 മില്യണിലെത്തി.

Other News