എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ നടക്കും
കേരളത്തിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ നടക്കും. മോഡൽ പരീക്ഷയും നേരത്തെ നിശ്ചയിച്ച തീയതികളിൽ നടത്തും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഈ മാസം 14 മുതൽ ഒന്ന് മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾ കൂടി ആരംഭിക്കുന്നതോടെ സ്കൂളുകളുടെ പ്രവർത്തനം പൂർണ തോതിലാകും.
എസ് എസ് എൽ സിയിൽ 90 ശതമാനത്തോളവും ഹയർ സെക്കൻഡറിയിൽ 75 ശതമാനവും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചതായി ഉദ്യോഗസ്ഥർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.