Thursday, 07 November 2024

പെട്രോളിൻ്റെ ആവറേജ് വില 151.21 പെൻസ്. സ്ട്രോബറിയ്ക്കും പാസ്തയ്ക്കും ടിൻ ടൊമാറ്റോയ്ക്കും എട്ട് ശതമാനം വില വർദ്ധന. ബ്രിട്ടണിലെ നാണ്യപ്പെരുപ്പത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആശങ്കയിൽ.

ഏപ്രിലോടെ ബ്രിട്ടണിലെ നാണയപ്പെരുപ്പ നിരക്ക് 7 ശതമാനം കടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പികുന്നു. സ്ട്രോബറിയ്ക്കും പാസ്തയ്ക്കും ടിൻ ടൊമാറ്റോയ്ക്കും കഴിഞ്ഞ ഒരു വർഷത്തിൽ എട്ട് ശതമാനം വില വർദ്ധന രേഖപ്പെടുത്തി. ബ്രിട്ടണിലെ നാണ്യപ്പെരുപ്പത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആശങ്ക പ്രകടിപ്പിച്ചു. പുതിയ കണക്കനുസരിച്ച് സാധാരണ ഉപയോഗത്തിലുള്ള 15 സ്റ്റാൻഡാർഡ് ഫുഡ് ഐറ്റംങ്ങളുടെ വില 1.32 പൗണ്ട് വർദ്ധന രേഖപ്പെടുത്തി. അസ്ദ, മോറിസൺസ്, സെയിൻസ്ബറീസ്, ടെസ്കോ എന്നീ സൂപ്പർ മാർക്കറ്റുകളിലെ വില അടിസ്ഥാനമാക്കി അസോസിയ നടത്തിയ റിസർച്ചിലാണ് പുതിയ വെളിപ്പെടുത്തൽ.

പെട്രോളിൻ്റെ ആവറേജ് വില 151.21 വ്യാഴാഴ്ച പെൻസാണെന്ന് AA റിപ്പോർട്ട് ചെയ്തു. ഇതിനു മുൻപ് നവംബർ 20 ന് ഇത് 151.1 പെൻസിൽ എത്തിയിരുന്നു. പ്രധാന സൂപ്പർ മാർക്കറ്റുകളിൽ ഏകദേശം 17,000 ത്തോളം വില വർദ്ധനകൾ ജനുവരിയിൽ ഉണ്ടായിട്ടുണ്ട്. ഇത് കഴിഞ്ഞ ജനുവരിയിലേതിനേക്കാൾ ഇരട്ടിയാണ്. കഴിഞ്ഞ പത്തു വർഷത്തിലെ ഏറ്റവും ഉയർന്ന വില വർദ്ധനയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം സൂചിപ്പിച്ചു.

Other News