Wednesday, 22 January 2025

ലിവർപൂളിൻ്റെ കുഞ്ഞു മാലാഖയ്ക്ക് കണ്ണീരിൽ കുതിർന്ന വിട. അലെർട്ടൺ സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.

ലിവർപൂളിൻ്റെ കുഞ്ഞു മാലാഖ അമല മേരിയ്ക്ക് (5വയസ്) ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരിൽ കുതിർന്ന വിട നൽകി. അലെർട്ടൺ സെമിത്തേരിയിൽ  അമലയുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ലിവർപൂളിലെ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് പത്തോളം വൈദികരുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടന്നത്. ലിവർപൂൾ നോട്ടി ആഷിൽ താമസിക്കുന്ന ആശിഷ് പീറ്ററിൻ്റെയും എയ്ഞ്ചലിൻ്റെ മകളാണ് അമല. കഴിഞ്ഞ രണ്ടു വർഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു അമല.
 

Other News