റഷ്യ അധിനിവേശത്തിന് തയ്യാറെടുക്കുന്നു. രാജ്യം വിടാൻ യുക്രെയിനിലുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് നിർദ്ദേശം. ബ്രിട്ടൻ്റെ മിലിട്ടറിയെയും ഉടൻ പിൻവലിക്കും.
റഷ്യ ഏതു നിമിഷവും യുക്രെയിൻ അധിനിവേശം നടത്തിയേക്കാമെന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യം വിടാൻ യുക്രെയിനിലുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് നിർദ്ദേശം നൽകി. ബ്രിട്ടൻ്റെ മിലിട്ടറിയെയും ഉടൻ പിൻവലിക്കുമെന്ന് ആംഡ് ഫോഴ്സസ് മിനിസ്റ്റർ ജെയിംസ് ഹീപ്പി അറിയിച്ചു. ആൻ്റി ടാങ്ക് മിസൈലുകൾ ഉപയോഗിക്കുന്നതിൽ യുക്രെയിൻ സൈനികർക്ക് പരിശീലനം നൽകാനാണ് ബ്രിട്ടീഷ് ട്രൂപ്പുകൾ ഇവിടെയുള്ളത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ റഷ്യ യുക്രെയിനിൽ അധിനിവേശം നടത്തുമെന്ന് അമേരിക്ക മുന്നറിപ്പ് നൽകിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ തങ്ങളുടെ പൗരന്മാരോട് യുക്രെയിൻ വിടാൻ അമേരിക്ക നിർദ്ദേശിച്ചു. ഇന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനുമായി ടെലിഫോൺ സംഭാഷണം നടത്തും.