പ്രധാനമന്ത്രി ബോറിസ് ജോൺസണ് മെട്രോപോളിറ്റൻ പോലീസിൻ്റെ ചോദ്യാവലി. ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക് ഡൗൺ പാർട്ടിയുമായി ബന്ധപ്പെട്ട് ഏഴുദിവസത്തിനുള്ളിൽ വിശദീകരണം നൽകണം.
പാർട്ടി ഗേറ്റ് വിവാദത്തിൽ മെട്രോപോളിറ്റൻ പോലീസ് പ്രധാനമന്ത്രി ബോറിസ് ജോൺസണോട് പോലീസ് വിശദീകരണം തേടി. ഇമെയിൽ വഴി നല്കിയ ചോദ്യാവലിയ്ക്ക് അദ്ദേഹം മറുപടി നൽകണം. ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക് ഡൗൺ സമയത്തെ പാർട്ടിയുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ മെട്രോപോളിറ്റൻ പോലീസ് നിയമനടപടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ മെട്രോപൊലിറ്റൻ പോലീസ് ബന്ധപ്പെട്ടിരുന്നെന്ന് നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ഇതിനോട് അനുയോജ്യമായ രീതിയിൽ പ്രതികരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. അന്വേഷണവുമായി ബന്ധപ്പെട്ട് 50 ലേറെ പേർക്ക് ചോദ്യാവലി പോലീസ് നല്കിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായി വെളിപ്പെടുത്തണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴു ദിവസങ്ങൾക്കുള്ളിൽ മറുപടി നൽകമെന്നാണ് നിർദ്ദേശം. പോലീസ് ചോദ്യാവലി നൽകിയവർക്ക് ഫൈൻ ഇഷ്യൂ ചെയ്യപ്പെടുമെന്ന് അർത്ഥമില്ലെന്ന് പോലീസ് വ്യക്തമാക്കി