Monday, 23 December 2024

അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നോൺ അർജൻറ് അടിസ്ഥാനത്തിൽ നൽകാൻ അനുമതി.

അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നോൺ അർജൻറ് അടിസ്ഥാനത്തിൽ നൽകാൻ ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ സയൻ്റിഫിക് അഡ്വൈസർമാർ അനുമതി നൽകി. കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് തീരുമാനമെടുക്കാം. കുട്ടികൾ വാക്സിനേറ്റഡ് അല്ലാത്തതിനാൽ സ്കൂൾ ഹാഫ് ടേമിൽ ഹോളിഡേയ്ക്ക് പോകാൻ പല കുടുംബങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു.

കഴിയുന്നതും കുട്ടികൾക്ക് വാക്സിൻ നൽകണമെന്നും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള കോവിഡ് തരംഗങ്ങളിൽ നിന്ന് ഇത് അവർക്ക് സംരക്ഷണം ഒരുക്കുമെന്നുമുളള ഉപദേശമാണ് ഹെൽത്ത് അഡ്വൈസർമാർ നൽകുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് ഫൈസർ / ബയോൺടെക് വാക്സിനുകളുടെ ഒരു ഫോർമുല ഫലപ്രദമാണെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. യുകെയിൽ ഏകദേശം 500,000 കുട്ടികൾ ഈ കാറ്റഗറിയിൽ ഉണ്ടെന്നാണ് കണക്ക്.

Other News