Monday, 23 December 2024

രണ്ടാം ശനിയാഴ്ച കൺവൻഷൺ ഇന്ന്. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും

സെഹിയോൺ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ ഇന്ന് നടത്തപ്പെടും. ഓൺലൈനിലാണ് കൺവൻഷൻ ഒരുക്കിയിരിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകിട്ട് നാല് വരെയാണ് സമയം. ഫാ. ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക. യുകെ സമയം രാവിലെ ഒന്‍പതു മുതല്‍ ആരംഭിക്കും. ഒന്‍പതു മുതല്‍ 12 വരെ മലയാളം കണ്‍വെന്‍ഷനും 12 മുതല്‍ രണ്ടു വരെ കുട്ടികള്‍ക്കും രണ്ടു മുതല്‍ നാലു വരെ ഇംഗ്ലീഷ് കണ്‍വെന്‍ഷനും നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

Other News