ഡോർസെറ്റിൽ ഇത്തവണ വസന്തം നേരത്തെ എത്തും. ഡോർസെറ്റ് കേരള കമ്യൂണിറ്റി പത്താം വാർഷികം `ദശപുഷ്പോത്സവം` മാർച്ച് 12 ന്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന, യുകെയിലെ തന്നെ മികച്ച മലയാളി സംഘടനകളിലൊന്നായ ഡോര്‍സെറ്റ് കേരള കമ്യൂണിറ്റി (DKC) യുടെ പത്താം വാര്‍ഷികം 'ദശപുഷ്പോത്സവം 2022' മാര്‍ച്ച് പന്ത്രണ്ടാം തിയതി ഡോര്‍സെറ്റിലെ പൂളില്‍ അതിവിപുലമായി ആഘോഷിക്കും.
ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സിനിമാ-കലാസാംസ്‌കാരിക രംഗത്തുനിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങളും കൂടാതെ യുകെയിലെ മറ്റു മലയാളി സംഘടനകളും, യുക്മാ പ്രതിനിധികളും ഉള്‍പ്പെടെ അതിവിപുലമായ വിശിഷ്ടാതിഥി പട്ടികയാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
ഗാനമേളയും ബോളിവുഡ് നൃത്തചുവടുകളും നാടകവും മറ്റുകലാപരിപാടികളും തനതു രുചിവൈവിധ്യങ്ങളടങ്ങിയ ഭക്ഷണ സ്റ്റാളുകളും മുതല്‍ അന്നേദിവസം രണ്ടുമണിമുതല്‍ ദിവസം മുഴുവന്‍ നീളുന്ന ഉത്സവാഘോഷങ്ങള്‍ ഡോര്‍സെറ്റ് ഇന്നുവരെ കാണാത്ത തരത്തിലുള്ള അനുഭവമായിരിക്കുമെന്ന് DKC പ്രസിഡെന്റ് ഷാജി തോമസ് അറിയിച്ചു.
കോവിഡ്കാലത്ത് അംഗങ്ങള്‍ക്കു മാത്രമല്ല സമൂഹത്തിനൊന്നാകെ മാതൃകാപരമായ സേവനങ്ങള്‍ കാഴ്ചവച്ചതുള്‍പ്പെടെ എല്ലാകാലത്തും സന്ദർഭത്തിത്തിനൊത്തു ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിക്ക് യുക്മ ദേശീയ അധ്യക്ഷന്‍ മനോജ് പിള്ള പത്താം വാർഷികത്തിനും ആഘോഷപരിപാടികള്‍ക്കും എല്ലാവിധ ആശംസകളും പിന്‍തുണയും അറിയിച്ചു.
മാര്‍ച്ച് പന്ത്രണ്ടാം തിയതി ശനിയാഴ്ച ദശപുഷ്പോത്സവം 2022 ലേക്ക് യുകെയിലുള്ള മുഴുവന്‍ മലയാളികളെയും കുടുംബസമേതം ക്ഷണിക്കുന്നതായി DKC പ്രസിഡെന്റ് ഷാജി തോമസും അറിയിച്ചു.