Monday, 14 April 2025

ന്യൂപോർട്ട് M4 മോട്ടോർ വേ ക്രാഷിൽ പരിക്കേറ്റ മൂന്നു വയസുകാരനും മരണമടഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച M4 മോട്ടോർവേ ക്രാഷിൽ പരിക്കേറ്റ മൂന്നു വയസുള്ള ആൺകുട്ടി മരണമടഞ്ഞു. കാറും വാനും കൂട്ടിയിടിച്ചാണ് ന്യൂപോർട്ടിൽ അപകടമുണ്ടായത്. നേരത്തെ നാലു വയസുള്ള ഗ്രേസി ആൻ വീറ്റൺ ഈ അപകടത്തിൽ മരണമടഞ്ഞിരുന്നു. അപകടത്തിൽ ഒരു പുരുഷനും സ്ത്രീക്കും പരിക്കുമേറ്റിട്ടുണ്ട്. ക്രാഷുമായി ബന്ധപ്പെട്ട് 41 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. M4 ജംഗ്ഷൻ 28 നും 29 നുമിടയിൽ ഉണ്ടായ അപകടത്തേത്തുടർന്ന് മോട്ടോർവേ ഏഴ് മണിക്കൂറോളം അടച്ചിടേണ്ടി വന്നു
 

Other News