മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി 26 ന് നാടിന് സമർപ്പിക്കും
മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി 26 ന് നാടിന് സമർപ്പിക്കും. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ടു പ്രധാനപ്പെട്ട മേൽപ്പാലങ്ങളാണ് പുനർനിർമ്മിച്ചത്. ഏറ്റുമാനൂർ, നീണ്ടൂർ, കല്ലറ റോഡിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തെ മേൽപ്പാലവും മാഞ്ഞൂർ - കുറുപ്പന്തറ റോഡിലെ മേൽപ്പാലവും പുനർ നിർമ്മിക്കുന്നതിന് വേണ്ടി 11 കോടി രൂപയാണ് റെയിൽവേ നീക്കിവെച്ചത്. ജോസ്.കെ.മാണി എം.പി കോട്ടയം ലോക്സഭാഗം ആയിരുന്ന കാലഘട്ടത്തിലാണ് പാത ഇരട്ടിപ്പിക്കലിനും കോട്ടയം റെയിൽവേ സ്റ്റേഷൻ പുനർ നിർമ്മാണത്തിനുമായി ഫണ്ട് അനുവദിച്ചത്.
പുനർ നിർമ്മാണ ജോലികളുടെ അവലോകനം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെയും കൺസ്ട്രക്ഷൻ വിഭാഗത്തിലെ എൻജിനീയർമാരുടെയും സാന്നിദ്ധ്യത്തിൽ തോമസ് ചാഴികാടൻ എം.പി അവലോകനം നടത്തിയിരുന്നു.