Tuesday, 03 December 2024

ഇംഗ്ലണ്ടിൽ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത് 73,000 പൗണ്ട്.

Premier News Desk

വിദ്യാഭ്യാസ മേഖലയിൽ ഏറ്റവുമധികം ഫണ്ട് ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൺ. ഇംഗ്ലണ്ടിൽ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത് ഏകദേശം 73,000 പൗണ്ടാണ്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ ചെലവഴിക്കപ്പെടുന്ന തുക വ്യത്യസ്തമാണ്. ഇംഗ്ലണ്ടിൽ ഇത് ബാർനറ്റ് ഫോർമുല പ്രകാരമാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് ഓരോ രാജ്യത്തെയും ജനസംഖ്യയ്ക്ക് അനുസരിച്ചാണ് അവിടെ ചെലവഴിക്കേണ്ട പബ്ളിക് ഫണ്ട് ആനുപാതികമായി യുകെ ട്രഷറി നിശ്ചയിക്കുന്നത്. നിലവിലെ സ്ഥിതിയിൽ 2010 ൽ ഇംഗ്ലണ്ടിൽ ചെലവഴിച്ചിരുന്നതിനേക്കാൾ കുറഞ്ഞ ഫണ്ടാണ് ഇപ്പോൾ അലോട്ട് ചെയ്തിരിക്കുന്നത്.

2018 ൽ ഏർളി ഇയറിലെ കുട്ടികൾ ഓരോരുത്തർക്കും 3,800 പൗണ്ട് വീതം ചെലവഴിച്ചു. പ്രൈമറിയിൽ ഇത് 5,000 വും സെക്കണ്ടറിയിൽ 6,200 പൗണ്ടായിരുന്നു. ഏകദേശം 850,000 സ്കൂൾ കുട്ടികളാണ് യുകെയിൽ ഉള്ളത്. 16-18 വയസുള്ള കുട്ടികൾക്കായി 5,900 വും ഹയർ എഡ്യൂക്കേഷനായി 9,300 പൗണ്ട് ചെലവ് കണക്കാക്കുന്നു. 

 

Other News