Monday, 23 December 2024

ഇബോളയ്ക്ക് സമാനമായ ലാസാ ഫീവർ ബ്രിട്ടണിലും. ഒരു പേഷ്യൻ്റ് ബെഡ്ഫോർഡ് ഷയറിൽ മരണമടഞ്ഞു.

ഇബോളയ്ക്ക് സമാനമായ ലാസാ ഫീവർ ബ്രിട്ടണിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ മൂന്ന് കേസുകളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ലാസാ ഫീവർ ബാധിച്ച ഒരു പേഷ്യൻ്റ് ബെഡ്ഫോർഡ് ഷയറിൽ മരണമടഞ്ഞു. ലൂട്ടൺ ആൻഡ് ഡൺസ്റ്റാൾ ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. രോഗം ബാധിച്ച മൂന്നു പേരും ഒരേ കുടുംബത്തിൽ പെട്ടവരാണ്. ഇവർ ഈയിടെ വെസ്റ്റ് ആഫ്രിക്ക സന്ദർശിച്ചിരുന്നു.

രോഗം ബാധിച്ച എലികളുടെ വിസർജ്യങ്ങളാൽ മലിനമായ ഭക്ഷണ വസ്തുക്കളുടെ ഉപയോഗത്തിലൂടെയാണ് മനുഷ്യരിലേയ്ക്ക് ഈ രോഗം പകരുന്നത്. രോഗം ബാധിച്ചവരുടെ ശരീര സ്രവങ്ങളിലൂടെയും ഇത് പകരും. പേഷ്യൻ്റുകളുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചിട്ടുണ്ട്.

Other News