Monday, 23 December 2024

മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കമായി.

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കമായി. നൂറ്റി ഇരുപത്തിയേഴാമത്  കൺവെൽഷൻ മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ പ്രമുഖ  മിഷണറിമാർ   ഇത്തവണ യോഗത്തിൽ  സാന്നിധ്യമറിയിച്ചു. ഏഴു പകലുകൾ നീണ്ടു നിൽക്കുന്ന ആത്മീയ സംഗമത്തിന് ഗാനശുശ്രൂഷയോടെ ആണ്  തുടക്കമായത്. വിവിധ സഭാധ്യക്ഷൻമാർക്ക് പുറമേ രാഷ്ട്രീയ – സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഉത്ഘാടന ചടങ്ങിൽ പങ്കെടത്തു.  20 ന് ഉച്ചയ്ക്കുശേഷം നടക്കുന്ന യോഗത്തോടെ കൺവെൻഷൻ സമാപിക്കും.മാര്‍ത്തോമ്മാ സഭയുടെ നവീകരണ പാരമ്പര്യത്തിന്‍റെയും സുവിശേഷീകരണത്തിലൂടെ നവീകൃതമാവുന്ന പാരസ്പര്യത്തിന്‍റെയും ഒത്തു ചേരലാണ് മാരാമണില്‍ എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ നടക്കുന്ന ഈ മഹായോഗം. ഇവിടെ ലോകത്തിന്‍റെ മിക്കഭാഗത്തു നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ കുറേയേറെ വർഷങ്ങളായി മാരാമൺ കൺവെൻഷനിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ വിടവാങ്ങിയിട്ട് ആദ്യത്തെ മാരാമൺ കൺവെൻഷനാണിത്. നികത്താനാവാത്ത വിടവായി അദ്ദേഹത്തിന്റെ വിയോഗം അവശേഷിക്കുകയാണ്.

എല്ലാ വർഷവും അദ്ദേഹം മാരാമൺ കൺവെൻഷനിൽ നടത്തിയിരുന്ന പ്രസംഗങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചവയാണ്. ഡോ ജോസഫ് മാർത്തോമയുടെ അസാന്നിദ്ധ്യവും മരാമൺ കൺവെൻഷനിൽ പ്രകടമാകും.
മാരാമൺ കൺവെൻഷന് എല്ലാവിധ ആശംസ ങ്ങളും ഹൃദയപൂർവ്വം നേരുന്നു.

Other News