Tuesday, 28 January 2025

എൻ എച്ച് എസിലെ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗിൽ സമഗ്രമായ മാറ്റം വരുത്തുന്നു. മാമ്മോഗ്രാമും ജീൻ ടെസ്റ്റും 40 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് ലഭ്യമാക്കും

എൻ എച്ച് എസിലെ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗിൽ സമഗ്രമായ മാറ്റം വരുത്തുന്നതിന് നടപടികൾ തുടങ്ങി. 30 വർഷം മുൻപ് നടപ്പാക്കിയ സ്ക്രീനിംഗ് പ്രോഗ്രാമിൽ മാറ്റം വരുത്തും. ഇതിനുള്ള ട്രയലിന് തുടക്കം കുറിച്ചു. മാമ്മോഗ്രാമും ജീൻ ടെസ്റ്റും  40 വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് ലഭ്യമാക്കും. പരിശോധനകൾ നടത്തിയതിനു ശേഷം ഓരോരുത്തർക്കും ബ്രെസ്റ്റ് ക്യാൻസർ റിസ്ക് സ്കോർ നല്കും. നിലവിലെ സമ്പ്രദായത്തിലെ പരിശോധനകൾ തെറ്റായ ഡയഗ്നോസിംഗിനു കാരണമാകുന്നുണ്ടെന്നും പല കേസുകളും കണ്ടെത്താതെ പോകുന്നുവെന്നും പരാതികളുയർന്നിരുന്നു. 50 നും 70 നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്കാണ് യുകെയിൽ ഇപ്പോൾ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് നടത്തുന്നത്.

ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗിൻ്റെ പുതിയ ട്രയൽ വിജയകരമെങ്കിൽ ഇത് രാജ്യത്താകമാനം നടപ്പാക്കും. ഒരു പരിശോധനയിൽ മാത്രമൊതുക്കാതെ തുടർച്ചയായ ടെസ്റ്റുകൾ നടത്തിയാണ് ബ്രെസ്റ്റ് ക്യാൻസർ റിസ്ക് സ്കോർ നിശ്ചയിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ അടുത്ത സ്ക്രീനിംഗ് എന്നു വേണമെന്ന് തീരുമാനിക്കും. 

Other News