Thursday, 23 January 2025

രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതായ ആരോപണത്തെ തുടർന്ന് എൻഎച്ച്എസ് ഡോക്ടർ അറസ്റ്റിൽ

രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതായ ആരോപണത്തെ തുടർന്ന് എൻഎച്ച്എസ് ഡോക്ടർ അറസ്റ്റിലായി. സ്റ്റോക്ക് ഓൺ ട്രെൻറ്, വെസ്റ്റ് മിഡ്ലാൻഡ്സ്, ഡഡ്ലി എന്നിവിടങ്ങളിൽ ഡോക്ടർ ജോലി ചെയ്തിട്ടുണ്ട്. സ്റ്റാഫോർഡ് ഷയർ പോലീസ് വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളുടെ സഹകരണത്തോടെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി.

2018ൽ സ്റ്റോക്ക് ഓൺ ട്രെൻറ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഡോക്ടർക്കെതിരെ ഒരു പേഷ്യൻ്റ് പരാതി നല്കിയിരുന്നു. ഇതേത്തുടർന്ന് ഡോക്ടറെ ട്രസ്റ്റ് സസ്പെൻഡ് ചെയ്തു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ, നടപടി എടുക്കുവാനാവശ്യമായ തെളിവുകളുടെ അഭാവത്തിൽ ഡോക്ടറെ ജോലിയിൽ തിരിച്ചെടുത്തു.

ഡഡ്ലിയിലെ റസൽസ് ഹാൾ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സമയത്താണ് രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി 34 കാരനായ ഡോക്ടർക്കെതിരെ വീണ്ടും ആരോപണമുയർന്നത്. തുടർന്ന് കഴിഞ്ഞ മാർച്ചിൽ ഡോക്ടറെ ട്രസ്റ്റിൽ നിന്ന് പുറത്താക്കിയിരുന്നു. 2021 ഡിസംബറിലാണ് ഡോക്ടർ അറസ്റ്റിലായത്. ഡോക്ടർ പരിശോധന നടത്തിയ രോഗികളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.

Other News